‘പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍ തിരുത്താതെ പരാതി പരിഗണിക്കില്ല’ നടിയുടെ പരാതിയിൽ ബാർ കൗൺസിൽ
പരാതിയുടെ 30 പകര്‍പ്പും 2,500 രൂപ ഫീസും അടയ്ക്കണമെന്നും ബാര്‍ കൗണ്‍സില്‍ അതിജീവിതയോട് ആവശ്യപ്പെട്ടു
കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ നദി നൽകിയ പരാതിയില്‍ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാര്‍ കൗണ്‍സില്‍. ‘പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍ തിരുത്താതെ പരാതി പരിഗണിക്കില്ല. ഇമെയിലായി പരാതി നല്‍കിയാല്‍ സ്വീകരിക്കാനാവില്ലെന്നും രേഖാമൂലം സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ മറുപടി നല്‍കി.പരാതിയുടെ 30 പകര്‍പ്പും 2,500 രൂപ ഫീസും അടയ്ക്കണമെന്നും ബാര്‍ കൗണ്‍സില്‍ അതിജീവിതയോട് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ആക്ട് പ്രകാരമുള്ള ചട്ടലംഘനം കണ്ടെത്തിയാല്‍ പരാതി അച്ചടക്ക് സമിതിക്ക് കൈമാറുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട കേസ് അഭിഭാഷകരും ദിലീപും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുയെന്നാണ് നടിയുടെ പരാതി. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.”രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണ്.” തുടങ്ങിയ കാര്യങ്ങളാണ് നടി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.