തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കളെ കിട്ടാനില്ല പരാതിയുമായി കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ  എന്നിവരാണ് പ്രധാന നേതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്

0

തിരുവനതപുരം :യുഡിഫിന്റെ സ്ഥാനാർത്ഥികൾക്കുവേണ്ടിയുള്ള പ്രചാരണ രംഗത്തു നിന്നും പ്രധാന നേതാക്കൾ വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായികോൺഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ  എന്നിവരാണ് പ്രധാന നേതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്

ഉമ്മൻ ചാണ്ടി വി എം സുധീരൻ രമേഷ് ചെന്നിത്തല ആകെ ആന്റണി തുടങ്ങിയ നേതാക്കൾ പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ലെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പരാതി തിരുവനന്തപുരത്തെ ഐ ഗ്രൂപ്പ് നേതാക്കളോ പ്രവര്‍ത്തകരോ പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ല എന്ന പരാതിയാണു . ശശി തരൂരിനുള്ളത് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയാ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രഭാവം മറ്റ് മണ്ഡലങ്ങളിലേക്കും അലയടിക്കുമെന്നും അത് എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനിടയാക്കുമെന്നുമാണ് നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രചാരണം ശക്തമാക്കണമെന്ന അഭിപ്രായമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്. കെ മുരളീധരൻ മത്സരിക്കുന്ന വടകരയിലും
രാജ്മോഹൻ ഉണ്ണിത്താൻ മത്സരിക്കുന്ന കാസർകോഡും പ്രധാനനേതാക്കൾ പ്രചാരണത്തിന് ഇതുവരെ എത്തിയിട്ടില്ല ഇവക്ക് പരാതിയുണ്ട് തന്നെ അവഗണിക്കുന്നതായി മുരളീധരൻ കെ പി സി സി നേതൃത്തത്തെ അറിയിച്ചുകഴിഞ്ഞു . വിഷയത്തില്‍ കെപിസിസി ഇടപെട്ടതായാണ് വിവരം. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്.

യുഡിഎഫ് തിരുമാനപ്രകാരം ഓരോമണ്ഡലത്തിന്റെയും ചുമതല പ്രധാന നേതാക്കൾക്ക് വിധിച്ചു നൽകിയിരുന്നു എന്നാൽ ഈ ധാരണക്ക് വിധമായി നേതാക്കൾ പ്രവർത്തിക്കുന്നു വന്നതാണ് സ്ഥാനാർത്ഥികളുടെ ആരോപണം മണ്ടൻലങ്ങളിൽ പ്രധാന നേതാക്കളെ എത്തിക്കാൻ ചുമതലയുണ്ടായിരുന്ന ഒരോ മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്ന നേതാക്കന്മാര്‍ പരാതിയുമായി ഈപ്പോൾ രംഗത്തെത്തിയിരിക്കുയാണ് . തിരുവനന്തപുരം മണക്കാട് പ്രദേശത്തിന്റെ ചുമതല നല്‍കിയിരുന്ന, തിരുവനന്തപുരം ഡിസിസി അംഗം കൂടിയായിരുന്ന സതീഷ് ചന്ദ്രന്‍ ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സഹകരിക്കാത്തവര്‍ക്കെതിരെ ഡിസിസിയില്‍ പരാതി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഡിസിസി ഇത് ഗൗരവമായി എടുത്തിട്ടില്ല.. കഴിഞ്ഞകാലങ്ങളിൽ പണവാരിക്കോരി ചിലവഴിച്ചുകൊണ്ടുള്ള ഒരു തെരെഞ്ഞെടുപ്പ് പ്രചാരണം യുഡിഫ് ക്യാമ്പുകളിൽ കാണാനില്ല

You might also like

-