രാജ്യത്ത് 41,649 കൊവിഡ് പകുതിയിലധികം കേസ്സുകൾ കേരളത്തിൽ

അതേസമയം രാജ്യത്ത് ഇതുവരെ 48.78 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് വിതരണം ചെയ്തതായി ഇതിൽ 45,82,60,052 ഡോസുൾ വിതരണം നടത്തിയതായി : കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

0

ഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. (covid case lates)593 മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,23,810 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,07,81,263 ആകെ രോഗമുക്തരായി.

India reports 41,649 new #COVID19 cases, 37,291 recoveries, and 593 deaths in the last 24 hours, as per the Union Health Ministry Total cases: 3,16,13,993 Active cases: 4,08,920 Total recoveries: 3,07,81,263 Death toll: 4,23,810 Total vaccination: 46,15,18,479
4,08,920 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37,291 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. കേരള, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളില്‍ 79.9 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.അതേസമയം രാജ്യത്ത് ഇതുവരെ 48.78 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് വിതരണം ചെയ്തതായി ഇതിൽ 45,82,60,052 ഡോസുൾ വിതരണം നടത്തിയതായി : കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു 

കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.എസ്.കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ്‌സന്ദര്‍ശനം. രണ്ടാമത്തെസംഘം വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായുംകൂടിക്കാഴ്ച നടത്തും.

You might also like

-