രാജ്യത്ത് 3167 കടുവകൾ അഞ്ചു വർഷത്തിനിടെ രാജ്യത്ത് കൂടിയത് ഇരുന്നൂറ് കടുവകൾ

018ൽ നടന്ന കടുവ സെൻസസ് പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 2967 ആയിരുന്നെങ്കിൽ പുതിയ കണക്കുകൾ പ്രകാരം അത് 3167 ആണ്. പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

0

There are 3167 tigers in the country, two hundred tigers in the country in five yearsമൈസൂർ | രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വൻ വർധന. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 3167 ആയിഉയര്ന്നു . പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കണക്ക് പുറത്തുവിട്ടത്. . 2018ൽ നടന്ന കടുവ സെൻസസ് പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 2967 ആയിരുന്നെങ്കിൽ പുതിയ കണക്കുകൾ പ്രകാരം അത് 3167 ആണ്. പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാവിലെ ബന്ദിപുർ ,മുതുമല കടുവാസങ്കേതങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. ഏഴേകാലോടെ ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ബന്ദിപുരിലേ മേലുകമാനഹള്ളിയിൽ എത്തിയത്. തുടർന്ന് ബന്ദിപുർ കടുവ സങ്കേതത്തിൽ ഇരുപതു കിലോമീറ്റർ ടൈഗർ സഫാരിയും പ്രധാനമന്ത്രി നടത്തി

മൈസൂരുവിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ഇന്റര്‍നാഷണല്‍ ബിഗ് കാറ്റ് അലയന്‍സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കടുവാ പദ്ധതികളുടെ അന്‍പത് വര്‍ഷത്തിന്റെ ഭാഗമായുള്ള നാണയവും മോദി പുറത്തിറക്കി. രാവിലെ എട്ടു മണിയോടെയാണ് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി എത്തിയത്. വനപാലകരുമായി സംവദിച്ച ശേഷം, ജംഗിള്‍ സഫാരിയും നടത്തി. ഒരു മണിക്കൂറില്‍ അധികം കാട്ടില്‍ ചെലവഴിച്ചാണ് മോദി മടങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗം തമിഴ് നാട്ടിലെ മുതുമലയിലെത്തി. തെപ്പക്കാട് ആനക്യാംപിലെത്തിയ ശേഷം ആനപരിശീലകരോടും വനപാലകരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. .ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ദി എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററിയിലൂടെ ലോകമറിഞ്ഞ ബൊമ്മനെയും ബ്ലെലിയെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൊമ്മനെയും ബെല്ലിയെയും അവരുടെ കൂട്ട് രഘുആനയെയും പ്രധാനമന്ത്രി കണ്ടു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു

You might also like

-