ആശ്രിതനിയമനം സ്വന്തം അച്ഛനെ കൊലപ്പെടുത്തി മകന്‍ കൊലപാതകം അമ്മയുടേയും സഹോദരന്റേയും സമ്മതോടെ

അമ്മയുടെയും സഹോദരന്റെയും അറിവോടെയായിരുന്നു കൊലപാതകം.മെയ് 26 നായിരുന്നു സംഭവം

0

ഹൈദരാബാദ്: സര്‍ക്കാര്‍ ആശ്രിത നിയമനം ലഭിക്കാൻ സര്‍വ്വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്‍. തെലങ്കാനയിലാണ് സംഭവം. അമ്മയുടെയും സഹോദരന്റെയും അറിവോടെയായിരുന്നു കൊലപാതകം.മെയ് 26 നായിരുന്നു സംഭവം. രാത്രി ഉറങ്ങുന്നതിനിടെ മകന്‍ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മകന്‍ ബന്ധുക്കളോട് പറഞ്ഞു. മരണത്തില്‍ സംശയം തോന്നിയ ചില ബന്ധുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ ചെയ്തികള്‍ പുറത്തറിയുന്നത്.

ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാകം നടത്തിയതെന്ന് പൊലീസിന് ഇയാള്‍ മൊഴി നല്‍കി. സര്‍ക്കാര്‍ സര്‍വ്വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയാല്‍ പോളി ഡിപ്ലോമക്കാരനായ മകന് ജോലി ലഭിക്കുമെന്നതിനാല്‍ അമ്മയും സഹോദരനും ഇതിന് സമ്മതം മൂളിയെന്നും ഇവരുടെ അനുവാദത്തോടെയാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

You might also like

-