പോലീസ് മർദ്ദനത്തെത്തുടർന്നുള്ള യുവാവിന്റെ ആത്മഹത്യാ അന്വേഷിയ്ക്കണമെന്ന് ഹൈ കോടതി

ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കിയാണ് സിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ സിവിൽ കേസിൽ ഇടപെട്ടതടക്കം സിഐക്കെതിരായ മറ്റു പരാതികളും ഉൾപെടുത്തിയുളള ബേബിച്ചന്ടെ ഹർജി പരിഗണിച്ചാണ് പരാതിക്കാരുടെ മൊഴിയെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

0

തൊടുപുഴ: സിഐക്കെതിരെ ഉയർന്ന പരാതികളിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇടുക്കി എസ്പി അന്വേഷണം തുടങ്ങി. സ്റ്റേഷനിലെ മർദ്ദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നതുൾപ്പെടെ 14 പരാതികളാണ് സിഐ എൻ ജി ശ്രീമോനെതിരെ നിലവിലുള്ളത്.
സിഐയുടെ മ‍ർദ്ദനത്തെ തുടർന്ന് മകൻ ആത്മഹത്യ ചെയ്തെന്നാണ് ഈ അമ്മയുടെ പരാതി. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ മകനെ മർദ്ദിച്ചതെന്നും ഇവർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ.സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്പിക്ക് നൽകിയ മൊഴി.

ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കിയാണ് സിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ സിവിൽ കേസിൽ ഇടപെട്ടതടക്കം സിഐക്കെതിരായ മറ്റു പരാതികളും ഉൾപെടുത്തിയുളള ബേബിച്ചന്ടെ ഹർജി പരിഗണിച്ചാണ് പരാതിക്കാരുടെ മൊഴിയെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

You might also like

-