യോഗിയുടെതീവ്ര ഹിന്ദു പ്രചാരണപരിപാടി, സംഘാടക സമിതിയില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കൾ 

ലീഗ് - കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ എന്‍ കൃഷ്ണഭട്ടും മുസ്‍ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയില്‍ ഭാരവാഹിത്വം വഹിക്കുന്നത്

0

കാസർകോട് :ഹിന്ദു വർഗീയവാദപ്രചാരണത്തിനായി സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കുന്ന തീവ്ര ഹിന്ദു പ്രചാരണ പരിപാടിയിൽ ലീഗ്‌ കോൺഗ്രസ്സ് നേതാക്കളും യു പി  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജത്തിന്റെ സംഘാടക സമിതിയില്‍ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ എന്‍ കൃഷ്ണഭട്ടും മുസ്‍ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയില്‍ ഭാരവാഹിത്വം വഹിക്കുന്നത്. തീവ്ര ഹിന്ദുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബിജെപിയുടെ വളർച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി.ഡിസംബർ 16ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ്.

അടുത്ത  ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്ര ഹിന്ദു വികാരം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്റെയും ദളിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടും പുണ്ടരികാക്ഷയും പ്രവര്‍ത്തിക്കുന്നത്.യോഗിയുടെ കാസര്‍കോഡ് പരിപാടിയുടെ സംഘാടക സമിതിയില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കളും

 

കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വി.എച്ച്.പി നേതാവ് സ്വാതി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവിന്റെ സംഘാടക സമിതി ഭാരവാഹികളായി രണ്ട് നേതാക്കള്‍ പങ്കെടുക്കുന്നതോടെ യു.ഡി.എഫ് വെട്ടിലായിരിക്കുകയാണ്

You might also like

-