മുഖ്യമന്ത്രിക്ക് പാലായിലെ വോട്ടർമാർ ഉചിതമായ മറുപടി നല്‍കു: ഉമ്മന്‍ചാണ്ടി
യു.ഡി.എഫിലെ തർക്കങ്ങളില്‍ തട്ടിനില്ക്കാതെ സംസ്ഥാന,കേന്ദ്ര സർക്കാരിനെതിരായി ജനവികാരം തിരിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് യു.ഡി.എഫ് അവസാന ലാപ്പില്‍ നടത്തുന്നത്.
പാലാ; പാലായില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള്‍ തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സർക്കാര്‍ വിലയിരുത്തലാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പാലായിലെ വോട്ടർമാർ ഉചിതമായ മറുപടി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.യു.ഡി.എഫിലെ തർക്കങ്ങളില്‍ തട്ടിനില്ക്കാതെ സംസ്ഥാന,കേന്ദ്ര സർക്കാരിനെതിരായി ജനവികാരം തിരിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് യു.ഡി.എഫ് അവസാന ലാപ്പില്‍ നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രചരണം രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചാകുമെന്ന് പ്രതിപക്ഷനേതാവിന് പിന്നാലെ മുന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കുന്നു.
പത്തിലേറെ കുടുംബയോഗങ്ങളിലും പഞ്ചായത്ത് തല പൊതുപരിപാടിയിലും ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള് പങ്കെടുത്തു. 19 എം.പിമാരെയും പാലായിലെത്തിച്ച് പ്രചാരണം അവസാനഘട്ടത്തില്‍ പൊലിപ്പിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതക്കളും കൂടി വരും ദിവസങ്ങളില്‍ പാലായിലെത്തുന്നതോടെ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.