ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ.

കേന്ദ്രമോട്ടോര്‍ വാഹന നിയമം എട്ടാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. ഹരിയാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നീക്കം.

0

ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ. ഇതിനായി 1989ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യും. നിരക്ഷരരായവര്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വ്യവസ്ഥ എടുത്തുമാറ്റാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവെ മന്ത്രാലയമാണ് തീരുമാനമെടുത്തത്.

കേന്ദ്രമോട്ടോര്‍ വാഹന നിയമം എട്ടാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. ഹരിയാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നീക്കം. മേവാത്ത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയുടെ അഭാവത്താല്‍ നിരവധി യുവാക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാതെ വന്നിരുന്നു. പുതിയ നീക്കം നിരക്ഷരരായവര്‍ക്കും തൊഴിലവസരം നല്‍കാന്‍ ഉതകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ലൈസന്‍സ് നല്‍കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കുന്നതിന് പ്രാധാന്യം നല്‍കും, ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ശനമാക്കും. ഗതാഗത ചിഹ്നങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രേഖകള്‍ രൈകാര്യം ചെയ്യുന്നതിനും വിവരങ്ങള്‍ ഗ്രഹിക്കുന്നതിനും ശേഷിയുണ്ടെന്ന് ഡ്രൈവിങ് സ്കൂളുകളും അധികൃതരും പരിശോധിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു .

You might also like

-