ചിന്നക്കനാലിൽനിന്നും കുടിയിറക്കിയ ആദിവാസി നേതാവ് ഇടുക്കി വില്ലേജ്ജ് ഓഫീസിന് മുന്നിൽ കുടികെട്ടി സമരം ആരംഭിച്ചു
ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.വില്ലേജ്ജ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജോൺസന്റെ പേരും കൈയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടത് , എ ഡി ജോൺസന് മണിയാറൻ കുടിയിൽ ഭൂമിയുണ്ടെന്ന് വില്ലേജാഫീസറും, പ്രോജക്ടാഫീസറും പറഞ്ഞിട്ടുള്ള ഭൂമി എവിടെയാണെന്നും അങ്ങനെ തനിക്ക് ഭൂമിയുണ്ടെങ്കിൽ അത് എവിടെയാണെന്നും കാണിച്ചുതരണമെന്നും ആ ഭൂമിയിൽ പുര വച്ച് താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇടുക്കി വില്ലേജ്ജ് ഓഫീസ് പടിക്കൽ ഒറ്റയാൾ സമരം ആരഭിച്ചിട്ടുള്ളത്
ഇടുക്കി |ചിന്നകനിൽ നിന്നും കുടിയിറക്കിയ ആദിവാസി നേതാവ് ഇടുക്കി വില്ലേജ്ജ് ഓഫീസ് പടിക്കൽ കുടിൽകെട്ടി സമരമാ ആരംഭിച്ചു
ചിന്നക്കനാൽ വില്ലേജിൽ 20 വർഷമായി താമസിച്ചു വന്നിരുന്ന പട്ടിക വർഗ്ഗക്കാരനായ A.D ജോൺസനെയും കുടുംബത്തെയും ഹൈക്കോടതി വിധി ലംഘിച്ച് ജില്ലാ കളക്ടർ കുടിയൊഴിപ്പിചതിൽ പ്രതിക്ഷേധിച്ചാണ് എ ഡി ജോൺസന്റെ ഒറ്റയാൾ സമരം . ചിന്നക്കനാലിൽ നിന്നും കുടിയൊഴിപ്പിക്കാൻ കാരണമായി ജില്ലാ കളക്ടർ പറഞ്ഞിരിക്കുന്നത് ജോൺസന് മണിയാറൻ കുടിയിൽ ഏക്കർ കണക്കിന് ഭൂമിയുള്ള കോടീശ്വരനാണ് എന്നാണ്. ഈ തെറ്റായവിവരം ജില്ലാ കളക്ടറെയും , ഐ റ്റി . ഡി പി ജില്ലാ ഓഫീസറെയും അറിയിച്ചത് ഇടുക്കി വില്ലേജിലെ മുൻ ഓഫീസറാണ്. വില്ലേജ്ജ് ഓഫീസറുടെ റിപ്പോർട്ട് ജില്ലാകളക്ടറും , ട്രൈബൽ പ്രോജക്ടാഫീസറും
ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.വില്ലേജ്ജ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജോൺസന്റെ പേരും കൈയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടത് , എ ഡി ജോൺസന് മണിയാറൻ കുടിയിൽ ഭൂമിയുണ്ടെന്ന് വില്ലേജാഫീസറും, പ്രോജക്ടാഫീസറും പറഞ്ഞിട്ടുള്ള ഭൂമി എവിടെയാണെന്നും അങ്ങനെ തനിക്ക് ഭൂമിയുണ്ടെങ്കിൽ അത് എവിടെയാണെന്നും കാണിച്ചുതരണമെന്നും ആ ഭൂമിയിൽ പുര വച്ച് താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇടുക്കി വില്ലേജ്ജ് ഓഫീസ് പടിക്കൽ ഒറ്റയാൾ സമരം ആരഭിച്ചിട്ടുള്ളത്. വില്ലേജ്ജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്ന ഭൂമി എത്രയും വേഗം കണ്ടെത്തി തരണം അല്ലങ്കിൽ മരണംവരെയും സമരം തുടരുമെന്നുമാണ് എ ഡി ജോൺസൺ പറയുന്നു .
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി ജോൺസന്റെ നേതൃത്തത്തിലുള്ള പട്ടികവർഗ്ഗ ഏകോപന സമിതിയുടെ നേതൃത്തത്തിൽ നടത്തിയ ഭൂ സമരത്തിന്റെ ഫലമായാണ് ചിന്നക്കനിൽ 1490 ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനായി 2002 എ കെ ആന്റണി സർക്കാർ അനുവദിക്കുന്നത് . 566 പേർക്ക് ചിന്നക്കനാലിൽ ഭൂമി വിതരണം ചെയ്തു വെങ്കിലും സമരത്തിന് നേതൃത്തം കൊടുത്ത എ ഡി ജോസൻസൺ അടക്കമുള്ള ഭൂരഹിതരായ ആദിവാസിനേതാക്കൾക്ക് ഭൂമി നല്കാൻ സർക്കാർ തയ്യാറായിരുന്നില്ല . മാത്രമല്ല അവർ അന്നുവരെ താമസിച്ചിരുന്ന ഭൂമിയിൽനിന്നും കുടിയിറക്കുകയും ചെയ്യുകയുണ്ടായി ചിന്നക്കനാലിൽ ഭൂമി അനുവദിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കുടിയിറക്കിയത് .ചിന്നക്കനാലിലിന് സമീപം പന്തടിക്കളം എന്ന പ്രേദേശത്തായിരിന്നു ജോൺസൺ അടക്കം 36 കുടുംബങ്ങൾ താമസിച്ചിരുന്നത് .ഇവരെയാണ് ചിന്നക്കനാലിൽ ഭൂമി നൽകാമെന്ന് പറഞ്ഞു 2003 ൽ കുടിയിറക്കിയത് .കുടിയിറക്കപ്പെട്ട ആളുകൾ ഇപ്പോഴും ഭൂമിക്കായി സമരത്തിലാണ് .36 ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കപ്പെട്ടതിൽ പലരുടെയും പേരില് ഗുണ്ടാ ആക്റ്റ് അനുസരിച്ച് കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി. കേസുകൾ ഉണ്ടാകിലും മറ്റെങ്ങും പോകാൻ നിവർത്തിയില്ലാത്തതിനാൽ എ ഡി ജോൺസൺ ചിന്നക്കനാലിൽ തുടരുകയായിരുന്നു. ഇവിടേ നിന്നാണ് എ ഡി ജോൺസണെ രണ്ടാഴ്ചമുമ്പ് ജില്ലാഭരണകൂടം കുടിയിറക്കിയത് . മുൻ വിധികൾ ഇല്ലാതെ എ ഡി ജോൺസനും കുടുംബത്തിനും പട്ടയം നൽകണമെന്ന ഹൈകോടതി കോടതി നിർദേശം നിലനിക്കെയാണ് ജില്ലാഭരണകൂടത്തിന്റെ കുടിയിറക്കൽ നടപടി .