ഗവർണറുടെ വാഹനം തടഞ്ഞ ആറ്എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു,പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍‍ഡ് റിപ്പോര്‍ട്ട്.

കൺന്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ഗവര്‍ണര്‍ക്ക് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

0

തിരുവനന്തപുരം| ഗവർണറുടെ വാഹനം തടഞ്ഞ ആറ്എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് ആറു പ്രതികളെ റിമാൻഡ് ചെയ്തത്. കേസിലെ ആറാം പ്രതി അമൽ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നാളെ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇവർക്കെതിരെ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. കൺന്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ഗവര്‍ണര്‍ക്ക് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഇതോടൊപ്പം ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിമാന്‍‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്

കേസിൽ കോടതി നാളെയും വാദം കേൾക്കും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കേസിൽ പ്രതികൾക്കെതിരെ 124 ചുമത്തിയതുമായി ബന്ധപെട്ട് കോടതി വാദത്തിനിടെ വിശദീകരണം ചോദിച്ചിരുന്നു. ഗവർണറുടെ ഒഫീഷ്യൽ ഡ്യൂട്ടി തടസ്സപ്പെടുത്തിയോ എന്നായിരുന്നു കോടതി ആരാഞ്ഞത്. ഇത് സംബന്ധിച്ച വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഇല്ലാത്തതതും കോടതി ചൂണ്ടി കാട്ടിയിരുന്നു. ഗവർണറുടെ എന്ത് ഒഫീഷ്യൽ ഡ്യൂട്ടിയാണ് തടസ്സപ്പെട്ടതെന്നും വിശദമാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു

You might also like

-