തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് യുവതി പ്രവേശനവിഷയം ചർച്ച ചെയ്യും

ബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് യോഗം തീരുമാനിച്ചേക്കും എന്നാണ് സൂചന

0

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. രാവിലെ 11നാണ് യോഗം. ശബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് യോഗം തീരുമാനിച്ചേക്കും എന്നാണ് സൂചന.

ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡിന് നിലപാട് അറിയിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രതിസന്ധിയും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണ് സൂചന.

You might also like

-