കെ എം ഷാജിയെ അയോഗ്യനാക്കി, വിധിക്ക് സ്റ്റേ

എം.വി.നികേഷ് കുമാർ നൽകിയ ഹർജിയിൽ വന്ന വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം.

0

കൊച്ചി: കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

എം.വി.നികേഷ് കുമാർ നൽകിയ ഹർജിയിൽ വന്ന വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം.

അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എംഎൽഎയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബഞ്ചിന് മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹർജി നൽകിയത്.

അ‍ഴീക്കോട് എം എല്‍ എ കെ എം ഷാജിയെ ഹെെക്കോടതി അയോഗ്യനാക്കിയത് തിരഞ്ഞെടുപ്പിനായി വര്‍ഗീയത പ്രചരപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ്. ലഘു ലേഖകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നികേഷ്കുമാര്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കോടതിയിലും പരാതി നല്‍കുകയായിരുന്നു.

ലഘുലേഖയിലെ വിവരങ്ങള്‍ ഇങ്ങനെയാണ്

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്‌ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്തനെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്.

അഞ്ചുനേരം നിസ്കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം.ഷാജിയെ വിജയിപ്പിക്കുവാൻ എല്ലാം മുഹ്മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കും.

എന്ന പോസ്റ്ററാണ് തിരഞ്ഞെടുപ്പ് സമയത്ത് കെ.എം.ഷാജിക്ക് വേണ്ടി ലീഗ് നേതൃത്വം വീടുകളിൽ പ്രചരിപ്പിച്ചത്.

You might also like

-