മൂന്നാമത്തെ ഭ്രമണ പഥവും വിജയകരമായി താഴ്ത്തി ചന്ദ്രയാന്‍- 2
179കിമി x 1412 കിമി ദൈര്‍ഘ്യമുള്ള ഓര്‍ബിറ്റ് 1,190 സെക്കന്‍ഡിലാണ് ചാന്ദ്രയാന്‍ ഭ്രമണം പൂര്‍ത്തിയാക്കിയത്.
ബെംഗളുരു: ചാന്ദ്രയാന്‍-2 മൂന്നാമത്തെ ചാന്ദ്ര ഭ്രമണപഥവും വിജയകരമായി താഴ്ത്തിയതായി ഐഎസ്ആര്‍ഒ. 179കിമി x 1412 കിമി ദൈര്‍ഘ്യമുള്ള ഓര്‍ബിറ്റ് 1,190 സെക്കന്‍ഡിലാണ് ചാന്ദ്രയാന്‍ ഭ്രമണം പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച രാവിലെ 9.04നാണ് ഭ്രമണം ആരംഭിച്ചത്.അടുത്ത ഭ്രമണം ഓഗസ്റ്റ് 30 ന് 6pm നും 7pm നുമിടയിലായാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഓഗസ്റ്റ് 21ന് 118 കിമി x4,412കിമി ദൈര്‍ഘ്യമുള്ള ചന്ദ്രന്റെ രണ്ടാം ഓര്‍ബിറ്റ് 1,228 സെക്കന്‍ഡില്‍ ചാന്ദ്രയാന്‍ 2 വിജയകരമായി താഴ്ത്തിയിരുന്നു. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന പേടകം നാലു തവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ചെയ്യുന്നത്.മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ 2 ല്‍ ഉള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ എന്നിവയാണ് ഇത്. ഓര്‍ബിറ്ററിന്റെ സഹായത്തോടെയാണ് ബഹിരാകാശ വാഹനം ചന്ദ്രനിലെത്തുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിന് ലാന്‍ഡര്‍ സഹായിക്കും.ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവര്‍. 27 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്റെ ഭാരം.
സെപ്റ്റംബര്‍ 2 ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ ഓര്‍ബിറ്റില്‍ നിന്ന് വേര്‍പ്പെടും.തുടര്‍ന്ന് സെപ്റ്റംബര്‍ 7ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ഇതിനായി ഓര്‍ബിറ്റല്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം.സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും.