യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി:എസ്ഐക്കെതിരെ കേസെടുത്തു

2017 സെപ്തംബർ മുതൽ എസ്ഐ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

0

കോഴിക്കോട്: ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ കൊയിലാണ്ടി എആർ ക്യാമ്പ് എസ്ഐക്കെതിരെ കേസെടുത്തു. എസ്ഐ ജി എസ് അനിലിനെതിരെയാണ് കേസെടുത്തത്. പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ പയ്യോളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

2017 സെപ്തംബർ മുതൽ എസ്ഐ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എസ്ഐക്കെതിരെ ബലാത്സംഗം, ശാരീരിക മർദ്ദനം, തട്ടിക്കൊണ്ടുപോകൽ, പിടിച്ച് പറി എന്നീ കുറ്റങ്ങൾക്കാണ് അനിലിനെതിരെ കേസെടുത്തിട്ടുള്ളത്. ഇയാൾ ഇപ്പോള്‍ ഒളിവിലാണ്.

You might also like

-