പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നിന്ന് ഫഹദ് ഫാസിലിനെയും അമല പോളിനെയും ഒഴിവാക്കുന്നു

കേരളത്തിൽ അടക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തുവെന്നതാണ് കേസ്.

0

പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നിന്ന് സിനിമാതാരങ്ങളായ ഫഹദ് ഫാസിലിനെയും അമല പോളിനെയും ഒഴിവാക്കുന്നു. ഇരുവർക്കുമെതിരായ നടപടികൾ അവസാനിപ്പിക്കുന്നതായി കാണിച്ച് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. അതേ സമയം സുരേഷ് ഗോപിക്കെതിരെ ഉടൻ കുറ്റപത്രം നൽകും.

കേരളത്തിൽ അടക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തുവെന്നതാണ് കേസ്. ഫഹദ് ഫാസിൽ രണ്ടും അമല പോളും സുരേഷ് ഗോപിയും ഓരോ വാഹനങ്ങളുമാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. നികുതി വെട്ടിപ്പും വ്യാജ രേഖ ചമയ്ക്കലും കണ്ടതോടെ മൂവരെയും വിളിച്ച് വറുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അമല പോളിനും ഫഹദ് ഫാസിലിനുമെതിരെ തുടർനടപടി സാധ്യമല്ലെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ പറയുന്നത്. ബെംഗളുരുവിൽ നിന്ന് വാഹനം വാങ്ങിയ അമല കേരളത്തിൽ എത്തിച്ചിട്ടില്ല. അതിനാൽ കേരള ലീസിന്റെ അധികാര പരിധിയിൽ വരില്ല.

ആവശ്യമെങ്കിൽ പുതുച്ചേരി മോട്ടോർ വാഹന വകുപ്പിന് കേസെടുക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡെൽഹി , ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വാഹനം റാങ്ങിയ ഫഹദ് തെറ്റ് മനസിലായപ്പോൾ കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റുകയും പിഴ അടക്കുകയും ചെയ്തു. അതിനാൽ നടപടി അവസാനിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊച്ചിയിൽ നിന്ന് വാഹനം വാങ്ങി പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത് കേരളത്തിലൂടെ ഓടിച്ച സുരേഷ് ഗോപി ഇതുവരെ പിഴ അടച്ചില്ല. അതിനാൽ നികുതി വെട്ടിപ്പ് , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഉടൻ കുറ്റപത്രം നൽകാനും ക്രൈം ബ്രാഞ്ച് ഡിവൈ എസ്. പി ജോസി ചെറിയാന്റെ നേതൃത്വത്തിലെ സംഘം നടപടി തുടങ്ങി.

You might also like

-