ക്ഷേത്രം ഭക്തരുടേത്അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം : മുഖ്യമന്ത്രിക്ക് പന്തളം രാജകുടുംബത്തിന്റെ മറുപടി

ക്ഷേത്രത്തിൽ പൂജാരിയും , ക്ഷേത്രേശ്വനും ,തന്ത്രിയും പ്രധാനമാണ്. എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ ബ്രഹ്മചാരിയാകണമെന്ന് നിയമമില്ല. ചില ക്ഷേത്രങ്ങളില്‍ അങ്ങനെയുണ്ട്. ശബരിമലയിലെ ആചാരം അതല്ല. ഇന്നുവരെ കേട്ടിട്ടില്ലാത്ത വിധത്തിൽ ശബരിമലയെ ചർച്ചക്കെത്തിച്ച സാഹചര്യത്തിലാണ് ഇങ്ങനെ മറുപടി പറയുന്നത്.  1949 ലെ കവന്റിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രത്തിലെ ആചാരങ്ങൾ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും എന്നാണ്

0

പത്തനംതിട്ട : ക്ഷേത്രം ഭക്തരുടേതെന്ന് പന്തളം ജകുടുംബം.മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധമെന്നുമാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വർഷം കൂടുന്പോൾ മാറുന്നതല്ല. ശബരിമലയിലെ വരുമാനത്തിൽ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവർ. ഭക്തരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടന്നില്ല. നിലയ്ക്കലിൽ ആദ്യം അടികൊണ്ടത് മലയരയൻമാർക്കാണ്. അയ്യപ്പന് കാവലിരിക്കുന്നവരായാണ് അവരെ കണക്കാക്കുന്നത്. കടക്കെണിയില്‍ കുടുങ്ങി എന്ന് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു, തിരുവിതാംകൂറിൽ നിന്ന് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കാണ്. മുഖ്യമന്ത്രിയോട് പുച്ഛത്തോടെയുള്ള വിമർശനത്തിൽ ദുഃഖമുണ്ട്.

ക്ഷേത്രത്തിൽ പൂജാരിയും , ക്ഷേത്രേശ്വനും ,തന്ത്രിയും പ്രധാനമാണ്. എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ ബ്രഹ്മചാരിയാകണമെന്ന് നിയമമില്ല. ചില ക്ഷേത്രങ്ങളില്‍ അങ്ങനെയുണ്ട്. ശബരിമലയിലെ ആചാരം അതല്ല. ഇന്നുവരെ കേട്ടിട്ടില്ലാത്ത വിധത്തിൽ ശബരിമലയെ ചർച്ചക്കെത്തിച്ച സാഹചര്യത്തിലാണ് ഇങ്ങനെ മറുപടി പറയുന്നത്.  1949 ലെ കവന്റിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രത്തിലെ ആചാരങ്ങൾ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും എന്നാണ്.  ആചാര അനുഷ്ഠാനങ്ങൾ ഭംഗിയായി നടപ്പാക്കും എന്ന് കവനന്റിൽ പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ആവശ്യം പറയേണ്ടി വന്നത്. ക്ഷേത്രത്തിന്റെ പൂര്‍ണ്ണ അധികാരം ദേവസ്വം ബോര്‍ഡിനാണുള്ളതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കൊണ്ടാണ് വര്‍മ്മയുടെ വിശദീകരണം.

‘ക്ഷേത്രം ആരുടെതാണെന്നത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലാത്ത കാര്യമാണ്. ശബരിമല ചര്‍ച്ചയില്‍ വന്നതുകൊണ്ടാണ് രാജകുടുംബം പ്രതികരിക്കുന്നതെന്നും എന്നാല്‍ രാജകുടുംബത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് നേതാക്കന്‍മാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെയ്യേണ്ടവര്‍ ചെയ്യേണ്ട സമയത്ത് കാര്യങ്ങള്‍ ചെയ്യാത്തതു കൊണ്ടാണ് കൊട്ടാരം ഇടപെടുന്നത്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ അതേപടി നടപ്പാക്കപ്പെടാത്തതു കൊണ്ടാണ് കവനന്റ് നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്.

ശബരിമലയുടെ വരുമാനത്തില്‍ കണ്ണും നട്ടിരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികള്‍ അതിനായി ആരോ കണ്ണുംനട്ടിരിക്കുന്നുണ്ടെന്നും വിമര്‍ശന രൂപത്തില്‍ അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ആചാരങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഏതാനും മാസത്തേക്കും ഏതാനും വര്‍ഷത്തേക്കും വന്ന് ഭരണം നടത്തുന്നവരുടെ ബന്ധമല്ല കൊട്ടാരത്തിന്റേതെന്നും വര്‍മ്മ വ്യക്തമാക്കി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആരോ എഴുതിയ തിരക്കഥ പോലെ ഭക്തരെ മോശപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ശബരിമലയില്‍ എത്തിയത്. അവിടെയെത്തിയ ആറു യുവതികളില്‍ ആരും ഭക്തരല്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

You might also like

-