കേരളം നോക്കുകുത്തി മുല്ലപ്പെരിയാറിന്റെ മേൽനോട്ടത്തിന്പത്ത് അംഗ സമതി 

0

കുമളി :കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാറില്‍ പത്തംഗ ഉന്നതതല സംഘത്തെ തമിഴ്നാട് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ കാഴ്ചക്കാരാക്കിയാണ് തമിഴ്നാടിന്‍റെ പുതിയ നീക്കം. ഡാമിന് മേല്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ലക്ഷ്യം.മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് മേല്‍‍നോട്ടം വഹിക്കാന്‍ പത്തംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് നിയോഗിച്ചത്.

മൂന്നംഗ സമിതിയായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ പ്രതിനിധിയും തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറിയുമായ പ്രഭാകറിന്റെ നേതൃത്വത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചത്. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉള്ള നടപടികള്‍ക്കാണ് തമിഴ്നാട് നീക്കം.പത്തംഗ സമിതി നിലവില്‍ വന്നതോടെ തമിഴ്നാട് പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ക്ക് പുറമെ വനം, റവന്യൂ, ഫയര്‍ഫോഴ്സ് വകുപ്പുകള്‍ക്ക് പോലും ഡാമിനുമേല്‍ അധികാരം ലഭിക്കും. ഡാമിലേക്ക് എത്തുന്ന തമിഴ്നാട്ടിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെയും ഒപ്പമെത്തുന്ന വിനോദ സഞ്ചാരികളെയും കേരളാ പൊലീസിന് തടയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.

പ്രളയകാലത്ത് ഡാമിന്‍റെ ജലനിരപ്പ് 142നു മുകളില്‍ എത്തുകയും പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ തമിഴ്നാട് ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കുകയുമായിരുന്നു. ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്താന്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് തമിഴ്നാടിന്‍റെ പുതിയ നീക്കം.

മുമ്പ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡാമിലേക്ക് പ്രവേശിക്കണമെങ്കില്‍ തേനി ജില്ലാ കലക്ടറുടെ അനുമതി വേണമെന്ന അറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചിരുന്നു. കേരളത്തെ നോക്കുകുത്തിയാക്കി തമിഴ്നാട് പുതിയ സമിതിയെ നിയോഗിച്ചതോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വീണ്ടും കാഴ്ചക്കാരായി മാറി.

You might also like

-