ലഖിംപൂർഖേരി കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനാണ് സുപ്രീംകോടതി ആശിഷ് മിശ്രയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയുന്നത്.
ഡൽഹി | ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനാണ് സുപ്രീംകോടതി ആശിഷ് മിശ്രയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നില്ല.
ജാമ്യത്തിനെതിരെ അപ്പീൽ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യുപി സർക്കാരിന് കത്തെഴുതി. ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയിനും ശുപാർശ ചെയ്തിരുന്നു. അപ്പീൽ നൽകാത്തതിൽ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിന്ന് വിമർശനം നേരിട്ടിരുന്നു. ആശിഷ് മിശ്രയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ ഗുരുതരമാണെന്ന് പറയുമ്പോൾ തന്നെ, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന നിലപാടാണ് യുപി സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്.ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്