നിയമസഭാ തെര‍ഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പണം ഇന്നവസാനിക്കും

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിന് ഇന്ന് വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം

0

തിരുവനന്തപുരം :നിയമസഭാ തെര‍ഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. 22 വരെ പത്രിക പിൻവലിക്കാം. 999 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇന്നോ നാളെയോ ലഭിക്കും.

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിന് ഇന്ന് വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. മുന്നണി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂർ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂർ 91 ഉം പത്രികകൾ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്. കുറവ് കാസർഗോഡും 23. നാളെയാണ് സൂക്ഷ്മ പരിശോധന.

തിങ്കളാഴ്ച വരെ പത്രിക പിൻവലിക്കാം. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച പ്രതിപക്ഷനേതാവിന്‍റെ പരാതിയില്‍ ജില്ലാ കലക്ടർമാരുടെ അന്വേഷണം തുടരുകയാണ്. ക്രമക്കേട് തെളിഞ്ഞാൽ ഇരട്ട വോട്ടുകൾ ഒഴിവാക്കും. ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമുണ്ടാകും. തപാൽ വോട്ടിനുള്ള 40,498 അപേക്ഷകളാണ് കമ്മീഷന് ഇതുവരെ ലഭിച്ചത്

You might also like

-