ഇടുക്കി, മുല്ലപെരിയാർ അണക്കെട്ടുകൾ ഇന്ന് തുറക്കും

റൂൾ കർവ് പ്രകാരം 141 അടിവരെയാണ് നവംബർ 20 വരെ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്

0

ഇടുക്കി | മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (18) രാവിലെ 8 മണി മുതൽ ഡാമിന്റെ V3, V4 എന്നീ രണ്ട് ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Mullaperiyar Dam

DATE : 18.11.2021
TIME : 07.00 AM

LEVEL : 141.00 ft

DISCHARGE :2300 cusecs
INFLOW
Current : 2300 cusecs
Average : 2300 cusecs

ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് (18) രാവിലെ 10 മണിക്ക് തുറക്കും

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് – അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന് (18) രാവിലെ 10 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 40 ക്യുമെക്സ് നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുല്ലപ്പെരിയാറിൽ  റൂൾ കർവ് പ്രകാരം 141 അടിവരെയാണ് നവംബർ 20 വരെ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്. അതിനാൽ 141 അടിക്ക് മുകളിലെത്തിയാൽ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കും.ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം തുറന്ന ഒരു ഷട്ടർ അടച്ചിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. 2399. 38 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ഡാമിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ അടച്ച ഷട്ടർ തുറക്കുന്നത് .

DAILY REPORT(7AM)/18/11/2021

IDUKKI RESERVOIR
*FRL : 2403.00ft
MWL : 2408.50ft

Present Water Level: 2399.40ft
Last year water level:2393.18ft
Upper Rule level:2400.03ft

Present Live Storage:1397.296MCM (95.73%)
Last Year Live Storage:1294.339MCM (88.86%,)

Inflow /day : 16.147MCM
Spilled/day : Nil
P.H Discharge/da: 11.7023MCM Generation/day: 17.571MU
Rain fall: 36.8mm

Blue Alert : 2392.03ft
Orange Alert : 2398.03ft
Red Alert. : 2399.03ft

You might also like

-