നിയമ സഭ നാളെ ശശീന്ദ്രൻ വിഷയം സഭയിൽ കത്തിക്കയറും
മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും.
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. സമ്പൂര്‍ണ്ണ കോറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുന്നത്. 20 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിനെതിരെ ഉയർന്ന
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിന്മേല്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും നടക്കുക. 20 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.
2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്‌ക്കും ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിന്മേലുള്ള ധനവിനിയോഗ ബില്ലിന്‍റെ പരിഗണനയ്‌ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റി വെച്ചിട്ടുള്ളത്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ പരിഗണനയ്‌ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തും. സര്‍ക്കാരിന് നിര്‍വ്വഹിക്കേണ്ട നിയമനിര്‍മ്മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടിയും അധികസമയം ഈ സഭാ സമ്മേളനത്തിൽ നീക്കിവയ്‌ക്കും. സഭാ നടപടികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് 18ന് സഭ പിരിയും.
അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. സ്ത്രീധന പീഡന വിഷയത്തിൽ ഗവർണർ ഉപവാസമിരുന്ന വിഷയമടക്കം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യുനപക്ഷ സ്‌കോളർഷിപ്പ് വിഷയവും സഭയിൽ ചർച്ചയായേക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.