പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവച്ചു , ഏഴു ബില്ലുകൾ രാഷ്രപതിയുടെ പരിഗണനക്ക് അയച്ചു

ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ബില്ലുകളും ഉൾപ്പെടെ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, വൈസ് ചാൻസലർ തിരഞ്ഞെടുപ്പിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു

0

തിരുവനന്തപുരം| നിയമസഭ പാസാക്കിയിട്ടും അംഗീകാരം നൽകാതെ പിടിച്ചുവെച്ച ബില്ലുകളിൽ ഒന്നിൽ ഗവർണർ ഒപ്പുവെച്ചു. പൊതുജനാരോഗ്യ ബില്ലിനാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്. ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ബില്ലുകളും ഉൾപ്പെടെ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.
ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, വൈസ് ചാൻസലർ തിരഞ്ഞെടുപ്പിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു. മിൽമയുടെ ഭരണം പിടിക്കാനായി സർക്കാർ കൊണ്ടുവന്ന ബില്ലും ഗവർണർ രാഷ്ട്രപതിക്ക് വിട്ടിട്ടുണ്ട്. രാജ് ഭവന്‍റെ പരിഗണനയിരുന്ന ഏറ്റവും പഴക്കം ചെന്ന ബില്ലാണിത്.

You might also like

-