പിഎസ്‌സി പരീക്ഷ ക്രമക്കേട് തെളിവുകൾ നശിപ്പിച്ചു

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പ്രധാന സൂത്രധാരൻ പ്രണവാണെന്ന് കേസിലെ അഞ്ചാം പ്രതി ഗോകുൽ നേരത്തേ മൊഴി നൽകിയിരുന്നു. പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് രണ്ടാം റാങ്കാണ് പ്രണവിന് ലഭിച്ചത്

0

തിരുവനതപുരം :പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചെന്ന് രണ്ടാം പ്രതി പ്രണവിന്റെ മൊഴി. സ്മാർട്‌വാച്ചും മൊബൈൽ ഫോണും നശിപ്പിച്ചെന്നാണ് പ്രണവ് മൊഴി നൽകിയത്. തെളിവുകൾ മണിമലയാറ്റിൽ ഒഴുക്കിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പ്രണവിന്റെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തില്ല.

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പ്രധാന സൂത്രധാരൻ പ്രണവാണെന്ന് കേസിലെ അഞ്ചാം പ്രതി ഗോകുൽ നേരത്തേ മൊഴി നൽകിയിരുന്നു. പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് രണ്ടാം റാങ്കാണ് പ്രണവിന് ലഭിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലും പ്രണവ് പ്രതിയാണ്. അഖിലിനെ കുത്തിയ കേസിൽ 17ാം പ്രതിയാണ് പ്രണവ്. നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ് പ്രണവ്.

പ്രണവിനെ നേരത്തേ പിഎസ്‌സി വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച പ്രണവ് പിന്നീട് ഒളിവിൽ പോകുകയായിരുന്നു. അന്വേഷണം ശക്തമായതോടെ പ്രണവും മറ്റൊരു പ്രതി സഫീറും കീഴടങ്ങിയിരുന്നു. ചോദ്യപേപ്പൽ ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.

You might also like

-