“മര്യാദക്കല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരും: ഇബ്രാഹിംകുഞ്ഞിന്റെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി

മര്യാദക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാം. അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരും. അഴിമതി പഴങ്കഥയല്ല.

0

പാലാ: അഴിമതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല. മര്യാദക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാം. അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരും. അഴിമതി പഴങ്കഥയല്ല. ഇന്നും ഒരു പുതിയ കഥ വന്നിരിക്കുന്നുവെന്നും മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി പാലായില്‍ പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടന്നേക്കുമെന്നാണ് സൂചന. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം അറസ്റ്റിലേക്ക് കടന്നേക്കും. അറസ്റ്റിന് മുൻപ് നിയമോപദേശം തേടും.പാലം നിർമാണത്തിന് ആർ.ഡി.എക്സ് പ്രൊജക്ട്സ് കമ്പനിക്ക് പലിശയില്ലാതെ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിംകുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ ബാങ്ക് രേഖകളാണ് കേസിൽ നിർണായകമായത്.

You might also like

-