വ്യാജമദ്യവുമായി സർവീസിൽ നിന്നും പുറത്താക്കിയ പോലീസുകാരനും ഭാര്യയും പിടിയിൽ

അനധികൃതമായി സൂക്ഷിച്ച 20 ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമാണ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.കോതമംഗലം, കറുകടം സ്വദേശി ശ്രീകുമാർ (44) , ഭാര്യ ദീപ (34) എന്നിവരാണ് അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായത്.

0

കോതമംഗലം :വ്യാജമദ്യവുമായി മുന്‍പോലീസുകാരനും ഭാര്യയും അറസ്റ്റില്‍. കോതമംഗലം കറുകടത്ത്എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇരുവരെയും വീട്ടില്‍ നിന്ന് പിടികൂടിയത്.അനധികൃതമായി സൂക്ഷിച്ച 20 ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമാണ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.കോതമംഗലം, കറുകടം സ്വദേശി ശ്രീകുമാർ (44) , ഭാര്യ ദീപ (34) എന്നിവരാണ് അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായത്.

20 ലിറ്റർ ചാരായവും, 25 ലിറ്റർ വ്യാജ വിദേശ മദ്യവുമാണ് ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. ചാരായം നിറക്കുന്നതിനായി സൂക്ഷിച്ചിരുന്ന 70 കാലിക്കുപ്പികളും,അടപ്പും എക്സൈസ് ഇവിടെ നിന്നും കണ്ടെടുത്തു.
സ്വഭാവ ദൂഷ്യത്തിന് പോലീസ് സേനയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി ശ്രീകുമാർ. ഇയാളുടെ വീട് കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഒരു ലിറ്ററിന്‍റെയും അര ലിറ്ററിന്‍റെയും പുതിയ കുപ്പികളിൽ ചാരായം നിറച്ച് സീൽ ചെയ്താണ് ഇയാൾ വിറ്റഴിച്ചിരുന്നത്

ചാരായം വാറ്റിനൽകിയിരുന്ന പുന്നേക്കാട് സ്വദേശി കൊമ്പത്താൻ ജോണി യും കുട്ടമ്പുഴ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്

You might also like

-