ശബരിമലയിൽ നിരോധാജ്ഞ , പഴുതടച്ചുള്ള സുരക്ഷയെന്ന് പോലീസ്

തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ചുള്ള സുരക്ഷാമുൻകരുതലെടുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നട തുറക്കുന്നതിന് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

0

പത്തനംതിട്ട :: സംഘർഷ സത്യത കണക്കാക്കി ശബരിമലയില്‍ മൂന്നിടങ്ങളില്‍ നാളെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ.
ചിത്തിര ആട്ടത്തിനായി അഞ്ചാം തീയതിയാണ് ശബരിമല നട തുറക്കുക. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ചുള്ള സുരക്ഷാമുൻകരുതലെടുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നട തുറക്കുന്നതിന് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

മണ്ഡല-മകര വിളക്ക് കാലത്തേക്കുള്ള പൊലീസ് വിന്യാസം എങ്ങനെ വേണമെന്ന് നേരത്തേ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു. 16-നാണ് മണ്ഡല-മകര വിളക്ക് കാലത്തിനായി ശബരിമല നട തുറക്കുന്നത്.
വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ സുരക്ഷാമേഖലയാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ഐ.ജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. നിലയ്ക്കൽ മുതൽ പമ്പ വരെ ഐ.ജി എം.ആർ അജിത്കുമാറിനാണ് ചുമതല. ഐ.ജിമാർക്കൊപ്പം ഐ.പി.എസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാർക്കാണ് ചുമതല.

ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. അവരവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാർ/വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ്, ഹെൽത്ത് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ കൊണ്ടുവരണം.

നിലയ്ക്കൽ, പമ്പ, സന്നിധാനം സ്റ്റേഷനുകളിൽ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഈ രേഖകൾ‌ ഹാജരായി തിരിച്ചറിയൽ കാർഡ് വാങ്ങണം. പൊലീസ്, സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്

You might also like

-