ശിവദാസന്‍റെ  മരണ കാരണം മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം

ഇയാളുടെ മരണം നിലയ്ക്കലിലും പമ്പയിലും 16,27 തിയ്യതികളില്‍ നടന്ന പൊലീസ് നടപടികളെ തുടര്‍ന്നാണെന്നും പൊലീസ് ശിവദാസനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പറഞ്ഞ് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്

0

പതനതിട്ട: ശബരിമലയ്ക്ക് പോയ അയ്യപ്പ ഭക്തനായ ശിവദാസന്‍റെ മരണ കാരണം മുറിവില്‍ നിന്നുള്ള രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പാര്‍ട്ട്.ക‍ഴിഞ്ഞ 18ാം തിയ്യതി ശബരിമലയിലേക്ക് പോയ ശിവദാസനെ 19 ന് ശേഷം കാണാതാവുകയായിരുന്നെന്ന് മകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇയാളുടെ മരണം നിലയ്ക്കലിലും പമ്പയിലും 16,27 തിയ്യതികളില്‍ നടന്ന പൊലീസ് നടപടികളെ തുടര്‍ന്നാണെന്നും പൊലീസ് ശിവദാസനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പറഞ്ഞ് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.ഇത് വ്യാജ ആരോപണമാണെന്നും ബിജെപി മൃതദേഹത്തെ പോലും നെറികെട്ട രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്നും നേരത്തെ തന്നെ വ്യക്തമായതാണ് തുടര്‍ന്ന് ബിജെപി നിലപാടിനെതിരെ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

ശബരിമലയെ കലാപഭൂമിയാക്കാനും രക്തം വീഴ്‌ത്തി അശുദ്ധമാക്കി നടയടപ്പിക്കാനും പദ്ധതിയിട്ട സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി സംസ്ഥാനത്ത്‌ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്‌. ഇരുട്ടിന്റെ മറവില്‍ തിരുവനന്തപുരത്ത്‌ എന്‍.എസ്‌.എസ്‌ കരയോഗത്തിന്‌ നേരെ നടന്ന അക്രമം അപലപനീയമാണ്‌. ഈ സംഭവത്തിലുള്‍പ്പെട്ട അക്രമികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. ഓഫീസുകള്‍ ആക്രമിച്ച്‌ അതിന്റെ ഭാഗമായുണ്ടാകുന്ന പ്രതിഷേധം സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢപദ്ധതിയാണ്‌ ഇതിനുപിന്നിലുള്ളത്‌.

 

 

You might also like

-