ലാവലിൻ വിചാരണ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിൽ

പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപണം.

0

‍ഡൽഹി:വിവാദമായ ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിപരിഗണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും, കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത് .മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.

പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപണം. കുറ്റപത്രത്തിൽ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.
വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരുടെ ആവശ്യം എന്നാൽ, ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് എൻ.വി.രമണ, കശ്മീർ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ടതിനാൽ കേസ് ഇന്ന് പരിഗണിക്കുമോയെന്നതിൽ സംശയമുണ്ട്.

You might also like

-