സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.ഒമിക്രോൺ രോഗികളുടെ എണ്ണം 305 ആയി
ഡിസംബർ എട്ടിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കേസുകൾ അയ്യായിരം കടക്കുന്നത്. 8.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കഴിഞ്ഞ ദിവസം ആയിരത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം | രാജ്യത്ത് കോവിഡ്,ഒമിക്രോൺ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പ്രതിദിന കേസുകൾ ഇന്നും ഒരു ലക്ഷം കടന്നു .
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്നലെ 5296 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബർ എട്ടിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കേസുകൾ അയ്യായിരം കടക്കുന്നത്. 8.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കഴിഞ്ഞ ദിവസം ആയിരത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 25 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇതിൽ 19 പേരും മലപ്പുറത്താണ്. ആകെ രോഗബാധിതരുടെ എണ്ണം 305 ആയി ഉയർന്നു. ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ തൊട്ടുപിന്നിലാണ് കേരളം.ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 49305 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇന്നു മുതൽ വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഒരാഴ്ച നിർബന്ധിത ക്വാറന്റീനിൽ കഴിയണം. എട്ടാമത്തെ ദിവസം ആർ ടി പി സി ആർ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം.