ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
സുപ്രിം കോടതി അഭിഭാഷക ജെസി കുര്യന്‍റെ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം വിവരങ്ങള്‍ ശേഖരിച്ചു, ആര്‍ക്കെല്ലാമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
ഡൽഹി :ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു. സുപ്രിം കോടതി അഭിഭാഷക ജെസി കുര്യന്‍റെ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.
സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം വിവരങ്ങള്‍ ശേഖരിച്ചു, ആര്‍ക്കെല്ലാമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തെ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരല്ല എന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.
ഡൽഹിയിൽ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്റംഗദൾ പ്രവർത്തകര്‍ അക്രമം അഴിച്ചുവിട്ടത്. സംഘത്തിലുണ്ടായിരുന്ന മതവസ്ത്രം ധരിക്കാത്ത കന്യാസ്ത്രീകളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മാര്‍ച്ച് 19നായിരുന്നു സംഭവം