ജമാല്‍ ഖശോഗിയുടെ വധം;സൗദി ഭരണകൂടത്തിന്റെ തന്ത്രപരമായ ഗൂഡാലോചന

0

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ കശോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ചാണെന്ന് സൗദി അറേബ്യയിലെ ഉദ്ദരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കാര്‍പ്പറ്റില്‍ പൊതിഞ്ഞ ശേഷം നശിപ്പിക്കാനായി പുറത്തൊരാളെ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച തിരക്കഥയൊരുക്കിയാണ് പ്രത്യേക സംഘം സര്‍ക്കാറിനെ കബളിപ്പിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സൗദിയിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് വാര്‍ത്ത. അറബ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.സൗദിക്കെതിരെ നിരന്തരം വാര്‍ത്തകളെഴുതിയിരുന്നു പൌരനും തുര്‍ക്കിയില്‍ താമസക്കാരനുമായ ജമാല്‍ ഖശോഗി. ഇദ്ദേഹത്തെ നിയമ നടപടിക്കായി രാജ്യത്ത് തിരിച്ചെത്തിക്കാനായിരുന്നു ശ്രമം. കശോഗി കോണ്‍സുലേറ്റില്‍ എത്തുമെന്നറിയിച്ച ദിനമായിരുന്നു ഒക്ടോബര്‍ രണ്ട്. അന്നേക്ക് സൗദിയില്‍ നിന്നും പിതനഞ്ചംഗ സംഘം പുറപ്പെട്ടു.രഹസ്യാന്വേഷണ വിഭാഗം ഉപതലവന്‍ അഹ്മദ് അല്‍ അസീരിയായിരുന്നു സംഘത്തിന്റെ തലവന്‍. ലണ്ടന്‍ കോണ്‍സിലേറ്റില്‍ ഖശോഗിക്കൊപ്പം ജോലി ചെയ്ത ഇന്റലിജന്‍സ് വിഭാഗത്തിലെ സഊദ് കഹ്ത്താനിയും കൂടെയുണ്ടായിരുന്നു. സമാധാനപരമായി എത്തിക്കാനാണ് എപ്പോഴും നല്‍കാറുള്ള നിര്‍ദേശമെന്ന് ഭരണ തലത്തിലെ ഉദ്യേഗസ്ഥര്‍‌ റോയിട്ടേഴ്സിനോട് പറഞ്ഞു. തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന് ഖശോഗിക്കും സൂചനയുണ്ടായിരുന്നു. ഇതിനാല്‍ താന്‍ തിരിച്ചെത്തിയില്ലേല്‍ പൊലീസിനെ അറിയിക്കാന്‍ പ്രതിശ്രുത വധുവിനോട് ആവശ്യപ്പെട്ടാണ് കോണ്‍സുലേറ്റിന് അകത്തേക്ക് കശോഗി കയറിയത്.

അകത്ത് വെച്ച് സൗദിയിലേക്ക് പോരാന്‍ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. കശോഗി ബഹളം വെച്ചതോടെ വായയും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് സൗദി കഥ. പിന്നീട് കൊലപാതകം മറച്ചു വെക്കാന്‍ മൃതദേഹം കാര്‍പ്പറ്റില്‍ പൊതിഞ്ഞു. പുറത്ത് നിന്നെത്തിയ ഏജന്റായ മഹര്‍ മുത്റബിനായിരുന്നു മൃതദേഹം ആരു കാണാതെ നശിപ്പിക്കാനുള്ള ചുമതല. കശോഗി കോണ്‍സുലേറ്റില്‍ നിന്നും പുറത്ത് പോയെന്ന് വരുത്താന്‍ കശോഗിയുടെ വസ്ത്രവും ഐവാച്ചും കണ്ണടയും ധരിച്ച് മുത്റബ് കോണ്‍സുലേറ്റിന്റെ പിറക് വശത്തൂടെ പുറത്ത് പോയി.

പിന്നീട് ശരീരം 90 കി.മീ അകലെയുള്ള കാട്ടില്‍ വെച്ച് നശിപ്പിച്ചെന്നാണ് സൗദി ഉദ്യേഗസ്ഥര്‍ പറയുന്നത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവ് പൂര്‍ണമായും ഇല്ലാതാക്കി. ഖശോഗിയുടെ മൃതദേഹം മുറിച്ച് മാറ്റിയെന്നത് സൗദി അംഗീകരിച്ചിട്ടില്ല. സംഘത്തില്‍ ഓട്ടോപ്സി ഉദ്യോഗസ്ഥരടക്കം നേരത്തെ വന്നതിനാല്‍ യാദൃശ്ചികമായി സംഭവിച്ചതാണ് കൊലപാതകം എന്ന് വിശ്വസിക്കാനാകില്ലെന്ന നിലപാടിലാണ് തുര്‍ക്കി അന്വേഷണ സംഘം. സംഭവം സല്‍മാന്‍ രാജാവിനോ കിരീടാവകാശിയോ മുന്‍കൂട്ടി അറിഞ്ഞിട്ടില്ലെന്നും സൗദി വിശദീകരിക്കുന്നു.

You might also like

-