ലോകത്തിലെ അപകടാവസ്ഥയിലുള്ള ഒന്നാമത്തെ ഡാം മാണ് മുല്ലപെരിയാർ സുപ്രീം കോടതി
മുല്ലപ്പെരിയാറിൽ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യൺ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി
നൃൂഡൽഹി: ലോകത്തിലെ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.അണക്കെട്ടിലെ ചോർച്ചകളും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും കാലാവധി കഴിഞ്ഞവയാണ്. മുല്ലപ്പെരിയാറിൽ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യൺ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആറ് അണക്കെട്ടുകളിൽ എറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ.
1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്. അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമോ ഇല്ലെങ്കിൽ 100 വരെയാണ്.എന്നാൽ 100 ൽ കൂടുതൽ വർഷമായ മുല്ലപ്പെരിയാറിന്റെ കാലാവധി കഴിഞ്ഞ അവസ്ഥയിലാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കെഎസ്ഇബിയുടെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കക്കി, ഷോളയാർ. പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.00 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്. 2200 ക്യുമക്സ് വെള്ളമാണ് ഒരു സെക്കന്‍റില്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 2150 ക്യുമക്സ് ആയിരുന്നു