എം.ജി സര്‍വകലാശാല വിസിക്കെതിരെ പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു

ദലിത് വിദ്യാര്‍ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി

0

കോട്ടയം :എം.ജി സര്‍വകലാശാലയില്‍ വിസിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു. ഗവേഷണ വിദ്യാര്‍ഥി ദീപാ മോഹനനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ദലിത് വിദ്യാര്‍ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. വിസിക്കെതിരെയുള്ള രേഖയുമായാണ് എത്തിയതെന്നും കടുത്ത മാനസിക പീഡനമാണ് സര്‍വകലാശാലയില്‍ നേരിടുന്നതെന്നും ദീപാ മോഹനന്‍ പറഞ്ഞു.എംജി സർവകലാശാലയിലേക്ക് ഗവർണർ എത്തുമെന്നറിഞ്ഞാണ് ദീപ ഇവിടെയെത്തിയത്. ദീപയെ കണ്ട പൊലീസ് വിശദീകരണം തേടി. ഗവർണറെ കാണാനെത്തിയതാണെന്നും വൈസ് ചാൻസലർക്കെതിരെ പരാതി നൽകാനാണെന്നും ദീപ പറഞ്ഞു. തുടർന്ന് ദീപയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചിഴച്ചാണ് വിദ്യാർത്ഥിനിയെ പൊലീസ് ഓഫീസിലേക്ക് എത്തിച്ചത്.

സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാല നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. എം.ജി സർവകലാശാലയിൽ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കി. വിദ്യാര്‍ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളാകരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

You might also like

-