സീറോ ബഫർ സോൺ സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും
ഭൂ ഉടമകൾക്ക് താങ്കളുടെ സർവ്വേ നമ്പറിൽ പെട്ട സ്ഥലം ബഫർ സോണിൽ പെട്ടിട്ടുണ്ടോ എന്ന് എളുപ്പത്തിൽ പരിശോധിച്ചു ആ വിവരം പരാതിയായി സമർപ്പിക്കാം
തിരുവനന്തപുരം | ബഫർ സോണുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കേ , സീറോ ബഫർ സോൺ റിപ്പോർട്ട് അടിസ്ഥാനമാക്കി എക്കോളജിക്കൽ സെൻസ്റ്റീവ് സോണിൽ ഉൾപ്പെട്ട ഭൂമിയുടെ സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. ഭൂ ഉടമകൾക്ക്
താങ്കളുടെ സർവ്വേ നമ്പറിൽ പെട്ട സ്ഥലം ബഫർ സോണിൽ പെട്ടിട്ടുണ്ടോ എന്ന് എളുപ്പത്തിൽ പരിശോധിച്ചു ആ വിവരം പരാതിയായി സമർപ്പിക്കാം സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. മുൻപ് പ്രസിദ്ധികരിച്ച ഭൂപടത്തിൽ പ്രത്യക സമരാശിത മേഖലയുടെ അതിർത്തിയിൽനിന്നുള്ള ദൂരം മാത്രമേ രേഖപെടുത്തിയിരുന്നോളും ഇത് പ്രകാരം കൃഷിക്കാരുടെ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യകതയില്ലായിരുന്നു ഇത് പരിക്കുന്നതിനാണ് ഭൂമിയോട് സർവ്വേ നമ്പരോടുകൂടിയ ഭൂപടം പ്രസിദ്ധികരിച്ചിരിക്കുന്നത്
അതേസമയം പുതുതായി പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ അടങ്ങിയ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്കാനുള്ള സമയ പരിധി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാൻ ഇരിക്കേ പരാതിയിലെ പരിശോധനക്ക് അധികം ദിവസം ഇല്ല. വ്യക്തിഗത സർവേ നമ്പർ വിവരങ്ങൾ ഭൂപടത്തിൽ ഉണ്ടാകും. ഈ ഭൂപടം കൂടി വരുമ്പോൾ ആശയ കുഴപ്പം കൂടുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഒരു സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർ സോണിന് അകത്തും ചിലത് പുറത്തുമാണ്. നിലവിൽ പ്രസിദ്ധികരിച്ച ഭൂപട ഉപയോഗിച്ചുള്ള സർവ്വേ നടപടികൾ സംസ്ഥാനത്തു പുരോഗമിച്ചു വരുന്നതിനിടയിലാണ് പുതിയ ഭൂ പടം പ്രസിദ്ധികരിക്കുന്നതു . ബഫർ സോൺ പ്രശനത്തിൽ ഇടുക്കിയ കുമളിയിൽ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതൃത്തത്തിൽ ദേശിയ പാത ഉപരോധിക്കും .