സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി.

ബിപിനും ജിതേഷും നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിതിനിടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.

0

സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.

ബിപിനും ജിതേഷും നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിതിനിടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. നസീറിനെ അക്രമിച്ചതിൽ ജിതേഷിനും ബിപിനും പങ്കുണ്ടെന്ന് നേരത്തെ പിടിയിലായ അശ്വന്ത് നൽകിയ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിരുന്നു. കേസിൽ സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സഹായിയുമായിരുന്ന രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.

ഗൂഢാലോചനയുടെ സൂത്രധാരനായി കരുതിയ സന്തോഷിന് പിറകില്‍ രാജേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നസീറിനെ കൈകാര്യം ചെയ്യാന്‍ രാജേഷ് പറഞ്ഞത് അനുസരിച്ച് ആളുകളെ ഏല്‍പിച്ചത് താനാണെന്ന് സന്തോഷ് പൊലീസിനോട് പറഞ്ഞത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ആണെന്നായിരുന്നു നസീറിന്റെ ആരോപണം.

You might also like

-