ട്രക്കുമായി കൂട്ടിയിടിച്ച് ഏഴു ബൈക്ക് യാത്രക്കാര്‍ കൊല്ലപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും തെറിച്ചു വീണവര്‍ക്ക് സമീപത്തു കൂടി യാത്ര ചെയ്തിരുന്നവര്‍ പ്രാഥമിക ചികിത്സ നല്‍കി. പിക്കപ്പിന് തീപിടിച്ചെങ്കിലും ഡ്രൈവര്‍ രക്ഷപെട്ടു.

0

ന്യൂഹാംപ്‌ഷെയര്‍: ജൂണ്‍ 21-നു വെള്ളിയാഴ്ച ന്യൂഹാംപ്‌ഷെയര്‍ ഹൈവേയില്‍ വ്യത്യസ്ത ബൈക്കുകളില്‍ യാത്ര ചെയ്തിരുന്നവരെ എതിര്‍ ദിശയില്‍ വന്ന ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. ഏഴു പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

വൈകിട്ട് ഏഴു മണിക്കായിരുന്നു സംഭവം. റണ്‍ഡോള്‍ഫ് റൂട്ട് രണ്ടിലൂടെ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ എതിര്‍ദിശയില്‍ നിന്നു വന്നിരുന്ന 2016 ഡോഡ്ജ് 2500 പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും തെറിച്ചു വീണവര്‍ക്ക് സമീപത്തു കൂടി യാത്ര ചെയ്തിരുന്നവര്‍ പ്രാഥമിക ചികിത്സ നല്‍കി. പിക്കപ്പിന് തീപിടിച്ചെങ്കിലും ഡ്രൈവര്‍ രക്ഷപെട്ടു.

പിക്കപ്പ് ഓടിച്ചിരുന്നത് വോളൊഡൊയ്മര്‍ സുക്കോവസ്ക്കി (23) എന്ന യുവാവ് ആയിരുന്നു എന്നു പൊലീസ് വെളിപ്പെടുത്തി. ബൈക്ക് യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പിക്കപ്പ് ഡ്രൈവറുടെ പേരില്‍ ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

You might also like

-