ഡാലസ് കേരള അസ്സോസിയേഷന്‍ അക്ഷരശ്ശോക സദസ്സും അന്താക്ഷരിയും ജൂണ്‍ 29-ന്.

ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന അന്താക്ഷരിയും ഉണ്ടായിരിക്കും.

0

ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് ശനിയാഴ്ച വൈകിട്ട്3:30 മുതല്‍ അക്ഷരശ്ലോക സദസ്സും, അന്താക്ഷരിയും സംഘടിപ്പിക്കുന്നു.ഡാളസ്സ് മെട്രോപ്ലെക്സിലെ മലയാള അക്ഷര സ്നേഹികള്‍ക്ക് തങ്ങളുടെ ഭൂതകാലത്തേക്ക് ഒരു മടക്ക യാത്ര നടത്തുന്നതിനും, ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുള്ള നല്ല ശ്ലോകങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുന്നതിനും ലഭിക്കുന്ന സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന അന്താക്ഷരിയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജോസ്ഓച്ചാലില്‍,469 363 5642,അനശ്വരം മാംമ്പിള്ളി-214 997 1385

You might also like

-