ലോകായുക്ത നിയമഭേദഗതി ആരിഫ് മുഹമ്മദ്ഖാൻ എന്ന് തീരുമാനം എടുത്തേക്കും ?

ലോകായുക്തയുടെ അധികാരം കവരുന്ന വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

0

തിരുവനന്തപുരം | ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് എജിയുടെ നിയമപോദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ലോക് പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണറെ അറിയിക്കും. സർക്കാറിൻറെ വിശദീകരണത്തിൽ ഗവർണറുടെ തുടർനിലപാടാണ് പ്രധാനാം. ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകീട്ടോടെയാണ് ഗവർണ്ണർ തിരുവനന്തപുരത്തെത്തുക.

ലോകായുക്തയുടെ അധികാരം കവരുന്ന വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ഗവര്‍ണര്‍ സര്‍ക്കാരിനോട് തേടുകയും സര്‍ക്കാര്‍ ഇന്ന് രാജ്ഭവന് മറുപടി നല്‍കുകയും ചെയ്യും. തുടര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളുക. എന്നാല്‍ ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഗവര്‍ണര്‍ ഏറ്റുമുട്ടാനിടയില്ല.ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കാന്‍ സാധ്യതനിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണ്‍ അംഗീകാരം നല്‍കാനാണ് സാധ്യത. അതെ സമയം ലോകായുക്ത നിയമഭേദഗതിയുമായി മുന്നോട്ടുപോയാല്‍ നിയമനടപടിയിലേക്ക് കടക്കാനാണ് പ്രതിപക്ഷ തീരുമാനം

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും

You might also like

-