നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി പി ഐ എം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.12 വനിതകൾ മത്സര രംഗത്ത്
വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍ എം.എം. മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി പി ഐ എം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. സീറ്റ് വിഭജന കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും സഹകരിച്ചുവെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തു. സിപിഐഎം അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടക കക്ഷികള്‍ക്കായി വിട്ടുകൊടുത്തു. എല്ലാ ഘടക കക്ഷികളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന കാര്യത്തില്‍ സംതൃപ്തിയുണ്ട്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ഏതാനം പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനുമാണ് പാര്‍ട്ടി ഇത്തവണ ശ്രമിക്കുന്നത്. ആരെയും ഒഴിവാക്കലല്ല രണ്ടുതവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയാണ്.
വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍ എം.എം. മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും.
കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള അഞ്ച് മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. 12 വനിതകളും മത്സര രംഗത്തുണ്ട്. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നത്. 85 സ്ഥാനാര്‍ത്ഥികളില്‍ 83 പേരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. സിപിഐഎം സ്ഥാനാര്‍ത്ഥികളും സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതിലുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും ഇങ്ങനെ;
ഉദുമ- സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂർ- എം രാജഗോപാലൻ
പയ്യന്നൂർ- ടിഐ മധുസൂദനൻ
തളിപ്പറമ്പ് – എംവി ഗോവിന്ദൻ മാസ്റ്റർ
അഴീക്കോട് – കെവി സുമേഷ്
കല്യാശ്ശേരി- എം വിജിൻ
ധർമ്മടം- പിണറായി വിജയൻ
മട്ടന്നൂർ- കെകെ ശൈലജ ടീച്ചർ
പേരാവൂർ – സക്കീർ ഹുസൈൻ
തലശ്ശേരി- എഎൻ ഷംസീർ
മാനന്തവാടി- ഒആർ കേളു
സുൽത്താൻ ബത്തേരി- എംഎസ് വിശ്വനാഥൻ
പേരാമ്പ്ര – ടി.പി.രാമകൃഷ്ണൻ
ബാലുശ്ശേരി- കെ.എം.സച്ചിൻ ദേവ്
കൊയിലാണ്ടി- കാനനത്തിൽ ജമീല
കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ- പിഎ മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
മലപ്പുറം-പാലോളി അബ്ദുറഹിമാൻ
തിരൂർ- ഗഫൂർ.പി.ലിലിസ്
വേങ്ങര- ജിജി.പി
വണ്ടൂർ- പി.മിഥുന
മങ്കട – അഡ്വ. റഷീദലി
പൊന്നാനി – പി.നന്ദകുമാർ
തൃത്താല- എം.ബി.രാജേഷ്
തരൂർ- പിപി സുമോദ്
ആലത്തൂർ- കെഡി പ്രസേനൻ
നെന്മാറ- കെ.ബാബു
ഷൊർണ്ണൂർ- പിമമ്മിക്കൂട്ടി
അഡ്വ- കെ.പ്രേം കുമാർ
കോങ്ങാട്- അഡ്വ കെ.ശാന്തകുമാരി
പാലക്കാട്- അഡ്വ.സി.പി പ്രമോദ്
മലമ്പുഴ- എ പ്രഭാകരൻ
കുന്നംകുളം- എ.സി. മൊയ്തീൻ
ചേലക്കര- കെ രാധാകൃഷ്ണൻ
മണലൂർ- മുരളി പെരുനെല്ലി
ഗുരുവായൂർ- എൻ കെ. അക്ബർ
പുതുക്കാട്- കെ.കെ.രാമചന്ദ്രൻ
ഇരിങ്ങാലക്കുട- പ്രൊഫ ആർ ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
ആലുവ- ഷെൽന നിഷാദ് അലി
കുന്നത്തുനാട്- വി.വിശ്രീനിജൻ
വൈപ്പിൻ- കെ.എൻ ഉണ്ണികൃഷ്ണൻ
കളമശ്ശേരി- പി. രാജീവ്
കൊച്ചി- കെജെ മാക്സി
തൃക്കാക്കര- ഡോ. ജെ ജേക്കബ്
തൃപ്പൂണിത്തുറ- എം.സ്വരാജ്
കോതമംഗലം- ആന്റണി ജോൺ
ഉടുമ്പൻചോല- എം.എം. മണി.
ഏറ്റുമാനൂർ- വി.എൻ.വാസവൻ
കോട്ടയം- കെ അനിൽ കുമാർ
പുതുപ്പള്ളി- ജെയ്ക്ക് സി. തോമൻ
അരൂർ- ദലീമ ജോജോ
ആലപ്പുഴ- പി.പി.ചിത്തരഞ്ജൻ
അമ്പലപ്പുഴ- എച്ച് .സലാം
കായംകുളം- അഡ്വ. യു പ്രതിഭ
ചെങ്ങന്നൂർ – സജി ചെറിയാൻ
മാവേലിക്കര – എംഎസ് അരുൺകുമാർ
ആറന്മുള- വീണ ജോർജ്
കോന്നി- കെയു ജിനീഷ് കുമാർ
കൊട്ടാരക്കര- കെഎൻ ബാലഗോപാൽ
കുണ്ടറ – ജെ മെഴ്‌സിക്കുട്ടിയമ്മ
ഇരവിപുരം- എം നൗഷാദ്
കൊല്ലം- എം മുകേഷ്
വർക്കല- അഡ്വ. വി ജോയി
ആറ്റിങ്ങൽ- ഒഎസ് അംബിക
വാമനപുരം- അഡ്വ. ഡികെ മുരളി
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ് – വികെ പ്രശാന്ത്
നേമം – വി ശിവൻകുട്ടി
കാട്ടാക്കട – അഡ്വ. ഐബി സതീഷ്
അരുവിക്കര – അഡ്വ ജി സ്റ്റീഫൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
പാറശ്ശാല – സി കെ ഹരീന്ദ്രൻ
സ്വതന്ത്രര്‍
കുന്നമംഗലം: പിടിഎ റഹീം
കൊടുവള്ളി- കാരാട്ട് റസാഖ്
കൊണ്ടോട്ടി- സുലൈമാന്‍ ഹാജി
താനൂര്‍ – വി അബ്ദുല്‍റഹ്‌മാന്‍
നിലമ്പൂര്‍- പി.വി അന്‍വര്‍
പെരിന്തല്‍മണ്ണ – കെപി മുസ്തഫ
തവനൂര്‍ – കെടി ജലീല്‍
എറണാകുളം – ഷാജി ജോര്‍ജ്
ചവറ – ഡോ സുജിത് വിജയന്‍
കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായ 33 പേർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അഞ്ചു മുൻ മന്ത്രിമാരും മത്സരംഗത്തില്ല. മുപ്പത് വയസ്സിൽ താഴെയുള്ള നാലു പേരാണ് പട്ടികയിലുള്ളത്.
നന്നായി പ്രവര്‍ത്തിച്ചിരുന്ന ചിലരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആരെയും ഒഴിവാക്കലല്ല രണ്ടു തവണ എന്ന മാനദണ്ഡത്തിന്റെ ഉദ്ദേശ്യം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കലാണ്. മാനദണ്ഡങ്ങള്‍ ജില്ലാ കമ്മിറ്റികളും സെക്രട്ടറിയേറ്റും ചര്‍ച്ച ചെയ്തു. പ്രാദേശിക തലത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്- അദ്ദേഹം വ്യക്തമാക്കി.
സീറ്റു വിഭജനത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും എല്‍ഡിഎഫിലേക്ക് വന്നിരിക്കുകയാണ്. ഏഴു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി വിട്ടു കൊടുത്തു. നല്ല ഐക്യത്തോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. തുടര്‍ഭരണം വന്നാലും മുന്നണി നല്ല ഐക്യത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത്- എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
സമാനതകളില്ലാത്തെ തുടര്‍ഭരണവും ജനക്ഷേമവും സര്‍ക്കാര്‍ നടപ്പാക്കി. അഴിമതിയില്ലാത്ത ഭരണമാണ് സര്‍ക്കാര്‍ കാഴ്ച വച്ചത്. ജനപക്ഷ വികസനം തുടരുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ബിജെപി ഗൂഢാലോചന നടത്തുകയാണ്. ബിജെപിയുടേത് വ്യാമോഹം മാത്രമാണ്. ഇത്തവണ ബിജെപിക്ക് കേരളത്തില്‍ സീറ്റുണ്ടാകില്ല. ജനം ഇടതുപക്ഷത്തിന് ഒപ്പമാണ് നിലയുറപ്പിക്കുന്നത്. യുഡിഎഫും ബിജെപിയും ഒരേ മനസ്സോടെയാണ് സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല- അദ്ദേഹം ആരോപിച്ചു.