“താൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്തത് സംസ്ഥാനത്ത്‌ വലിയ നിയമ പ്രശനമുണ്ടാക്കുമെന്ന്‌” എം ഐ രവീന്ദ്രൻ

വീണ്ടും അപേക്ഷ സമർപ്പിച്ചു പട്ടയം വാങ്ങണം എന്ന് പറയുന്നത് അഴിമതിക്ക് വഴിതെളിക്കും . ഉദ്യോഗസ്ഥര്ക്കും രാഷ്ട്രീയക്കാർക്കും പണമുണ്ടാക്കാനുള്ള നടപടിമാത്രമാണിത്

0

ഡൽഹി | താൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്തത് സംസ്ഥാനത്ത്‌ വലിയ നിയമ പ്രശനമുണ്ടാക്കുമെന്നു മുൻ ദേവികുല ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ പറഞ്ഞു . ഒൻപത് വില്ലേജുകളിലായി 530 പട്ടയങ്ങളാണ് നൽകിയിട്ടുള്ളത് ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് 2500 പേർക്ക് പട്ടയം നൽകാനായിരുന്നു സർക്കാർ തീരുമാനം .ഇടതു സർക്കാരിന്റെ ഭരണ കാലാവധി അവസാനിക്കുന്നതിനു മുൻപ് പട്ടയ നടപടി അടിയന്തിരമായി പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദേശം . ഭൂമി സംബന്ധിച്ച പരിശോധന പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാൽ . 530 പേർക് പട്ടയം നല്കാൻ മാത്രമേ അന്ന് സാധിച്ചിരുന്നൊള്ളു . ഇടുക്കിജില്ലയിലെ ഒൻപതു വില്ലേജുകളിലായി പതിനായിരം ഏക്കർ സ്ഥലത്തിനാണ് പട്ടയം അനുവദിച്ചു നൽകിയതെന്ന് എം ഐ രവീന്ദ്രൻ ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു

പട്ടയം നൽകി 22 വര്ഷത്തിന് ശേഷം ആ പട്ടയങ്ങൾ റദ്‌ചെയ്യുന്നത് വലിയ നിയമ പ്രശനങ്ങൾ ഉണ്ടാക്കും. സർക്കാർ രൂപീകരിച്ച ലാൻഡ് അസൈമെന്റ് കമ്മറ്റി ഭൂമി പരിശോധിച്ചാണ് പട്ടയം നൽകിയത് അന്നത്തെ ദേവികുളം എം എൽ എ എ കെ മണിയും സി പി ഐ സി പി ഐ എം നേതാക്കളും ഉൾപ്പെട്ടതായിരുന്നു ലാൻഡ് അസിമെൻറ് കമ്മറ്റി .സംസ്ഥാനസർക്കാരിന്റെ ഉത്തരവ് പ്രകാരം ജില്ലാകളക്ടറാണ് അന്ന് ദേവികുളം ഡെപ്യൂട്ടി തഹസിദാർ ആയിരുന്ന തന്നെ അഡിഷണൽ തഹസിദാറുടെ ചുമതല നൽകി അധികാരപ്പെടുത്തുന്നത് .അന്നത്തെ ദേവികുളം തഹസിൽദാർ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേസിൽ ഉൾപെട്ടതിനാലാണ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന തന്നെ അഡിഷണൽ തഹസിൽദാരുടെ ചുമതല നൽകി അധികാരപ്പെടുത്തുന്നത് .

ഡപ്യൂട്ടി തഹസിൽദാർക്ക് പട്ടയം നല്കാൻ അധികാരമില്ലെന്നിരിക്കെയാണ് പട്ടയം നല്കാൻ തന്നെ ജില്ലകക്ടർ അധികാരപ്പെടുത്തുന്നത് , അന്നത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന കെ ഇ ഇസ്മയിലാണ് പട്ടയമേള നടത്തി ആളുകൾക്ക് പട്ടയം വിതരണം ചെയ്തത് . പട്ടയ വിതരണത്തിൽ നിയമപ്രശ്‌നം ഒഴുവാക്കാൻ സംസ്ഥാന സർക്കാർ ഓഡിനൻസ് ഇറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും . നായനാർ സർക്കാരിന്റെ കാലത്ത് നടപടി പൂർത്തിക്കാൻ ആ സർക്കാരിന് ആയില്ല പിന്നീട് വന്ന യു ഡി എഫ് സർക്കാരും തുടർന്ന് വന്ന മുന്നണി സർക്കാരുകളും നിയമ പ്രശനം പരിഹരിക്കാൻ തയ്യാറാകാത്തതിനാൽ പട്ടയ നടപടികൾ നിയമക്കുരുക്കിൽ പെടുകയായിരുന്നുവെന്നും എം ഐ രവീന്ദ്രൻ പറഞ്ഞു .

പട്ടയം ലഭിച്ചവർ ഭൂമിയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും മറ്റു പണിതട്ടുമുണ്ട് . കൂടാതെ സി പി ഐ ക്കും സി പി ഐ എം നും പട്ടയം നൽകിയിട്ടുണ്ട് ഈ ഭൂമിയിലാണ് ഇരു പാർട്ടികളുടെയും ഓഫീസുകൾ സ്ഥിചെയ്യുന്നത്. പട്ടയം റദ്ദുചെയ്യപെടുന്നതോടെ ഭൂമിയുടെ ഉടമകൾ എന്ത് ചെയ്യുമെന്നും രവീന്ദ്രൻ ചോദിക്കുന്നു . വീണ്ടും അപേക്ഷ സമർപ്പിച്ചു പട്ടയം വാങ്ങണം എന്ന് പറയുന്നത് അഴിമതിക്ക് വഴിതെളിക്കും . ഉദ്യോഗസ്ഥര്ക്കും രാഷ്ട്രീയക്കാർക്കും പണമുണ്ടാക്കാനുള്ള നടപടിമാത്രമാണിത് .

അന്നത്തെ പട്ടയ നടപടികളുംമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷിച്ചിരുന്നു . പട്ടയ നടപടികൾ സംബന്ധിച്ചുള്ള മുഴുവൻ ഫയലുകളും അവരുടെ പക്കലുണ്ട് തന്റെ നടപടിയിൽ ഒരുകുറ്റവും കണ്ടെത്താൻ വിജിലൻസിന് ആയിട്ടില്ലന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു . നിരവധി ആളുകൾ കൈവശം വച്ച് കൃഷിചെയ്യുന്ന ഭൂമിയുടെ പട്ടയം പട്ടയം റദ്ദ് ചെയ്യുന്നതിന് പകരം മുൻകാല പ്രാബല്യത്തോടെ ഓർഡിനൻസ് ഇറക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിരുന്നതെന്നും രവീന്ദ്രൻ പറഞ്ഞു . ലാൻഡ് അസൈമെന്റ് പട്ടയങ്ങൾ വീട് വച്ച് താമസിക്കയുന്നതിനും കൃഷിക്കയും മാത്രമേ ഉപയോഗിക്കാൻ കഴിയു എന്നിരിക്കെ പാർട്ടി ഓഫീസുകൾക്ക് പട്ടയത്തിന് അപേക്ഷിക്കാൻ കഴിയുമോ എന്നും രവീന്ദ്രൻ ചോദിക്കുന്നു.

മൂന്നാർ കുടിയൊഴിപ്പിക്കൽ നടപടി ആരഭിച്ചതോടെയാണ് പട്ടയത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെട്ടത് . സിപിഐയുടെയും സി പി എം ന്റെയും പാര്ട്ടി ഓഫീസുകൾ പണിതിട്ടുള്ളത് നിയവിരുദ്ധമാണെന്നും കണ്ടെത്തിയതിയതിനെതുടന്നാണ് രവീന്ദ്രൻ പട്ടയങ്ങൾ വിവാദത്തിൽ പെടുന്നത് . ദൗത്യ സംഘം ലാൻഡ് അസൈമെന്റ് പട്ടയങ്ങളുടെ നിയമ ലംഘനം ആരോപിച്ചു സി പി യുടെ ഓഫീസ്സ് ഭാഗികമായി പൊളിക്കുകയും സി പി എം ഓഫിസുകൾ പൊളിക്കാൻ നീക്കം നടത്തുകയും ചെയ്തതോടെ സർക്കാർ ദൗത്യസംഘത്തിന് മേൽ പിടിമുറുക്കയും . ദൗത്യം പരാജയപെടുകയറുമായിരുന്നു .

You might also like

-