തെലങ്കാന കോൺഗ്രസിലെ നേതാക്കൾ പൊതുവേദിയിൽ ഇരിപ്പിടത്തെ ചൊല്ലി തമ്മിൽ തല്ലി

കെ ചന്ദ്രശേഖർ റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതി സർക്കാരിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് പ്രതിപക്ഷത്തെയാകെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്.

0

ഹൈദരാബാദ്: തെലങ്കാന കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കി പൊതുവേദിയിൽ നേതാക്കൾ തമ്മിൽ തല്ലി. മുതിർന്ന നേതാവ് വി ഹനുമന്തറാവുവും പ്രാദേശിക നേതാവ് നാഗേഷ് മുദിരാജുമാണ് ഇരിപ്പിടത്തെ ചൊല്ലി തല്ല് കൂടിയത്. ഒരു പ്രതിഷേധ സമരത്തിനിടെയായിരുന്നു ഇരുവരും പരസ്യമായി ഏറ്റുമുട്ടിയത്.

കെ ചന്ദ്രശേഖർ റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതി സർക്കാരിനെതിരായ പ്രതിഷേധ പരിപാടിക്കിടെയാണ് പ്രതിപക്ഷത്തെയാകെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്. കോൺഗ്രസ്സിന് പുറമെ ഇടത് പക്ഷം, തെലുഗു ദേശം പാർട്ടി, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾ തുടങ്ങിയവരും സമരപ്പന്തലിൽ സന്നിഹിതരായിരുന്നു. സംസ്ഥാന ബോർഡ് പരീക്ഷയിലെ ക്രമക്കേടിനെതിരെ പ്രതിഷേധിക്കാൻ ഒത്തു കൂടിയതായിരുന്നു പ്രതിപക്ഷം.

പരീക്ഷയുടെ ഫലം വന്നതിനെത്തുടർന്ന് 22 കുട്ടികൾ തെലങ്കാനയിൽ ആത്മഹത്യ ചെയ്തിരുന്നു.

നേതാക്കൾ തമ്മിൽ ആദ്യം വാക്കു തർക്കത്തിലേർപ്പെടുകയും പിന്നീട് പരസ്പരം കൈയ്യാങ്കളിയിൽ എത്തിച്ചേരുകയുമായിരുന്നു. മറ്റ് നേതാക്കൾ ഇടപെട്ടാണ് പ്രശനം പരിഹരിച്ചത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമാണ് വി ഹനുമന്ത റാവു. ആന്ധ്രാ പ്രദേശ് കോൺഗ്രസ്സ് യൂണിറ്റിന്റെ മുൻ പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

You might also like

-