“പ്രതിക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല “ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു
തിരുവനന്തപുരം |പ്രതിപക്ഷ നേതാവ് വി ഡി സതീശനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല. അദ്ദേഹം സർക്കാരിന്റെ അടുത്തയാളാണ്. തന്റെ വായ മുദ്ര വച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും പരിഹാസ സ്വരത്തിൽ ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് രാജാവെന്ന് ഗവർണർ പരിഹസിച്ചത്.
രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു. മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവർണർ അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും പറഞ്ഞു
നേരത്തെ ഗവർണർക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരുന്നു. ഗവർണർ ചുമതല നിർവഹിക്കുന്നില്ലെന്നായിരുന്നു വിഡി സതീശന്റെ വിമര്‍ശം. ഡി.ലിറ്റ് ശിപാര്‍ശ ഗവര്‍ണര്‍ സ്വകാര്യമായി പറഞ്ഞാല്‍ പോരൊന്നും സതീശന്‍ പറഞ്ഞിരുന്നു. ‘സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി. ലിറ്റ് നല്‍കണമെന്ന് വി. സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടതെന്നായിരുന്നു വി.ഡി സതീശന്റെ വിമര്‍ശം. അതേസമയം ബുള്ളറ്റ് ട്രെയിനിൻ്റെ കാര്യത്തിൽ യെച്ചൂരി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞതാണ് പിണറായിയോടും പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നത്. അധികാരം കൈയിൽ വെച്ച് വരേണ്യ വർഗത്തോട് സംസാരിക്കുകയാണ്. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.