മണിപ്പൂർ നിയമസഭാ അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ, ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും

0

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കുന്നു. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് നാലുവരെ തുടരും. കൊവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ, ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 1,247 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മൊത്തം 8.38 ലക്ഷം വോട്ടർമാർക്കാണ് ഈ ഘട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ അർഹതയുള്ളത്.

ലിലോംഗ്, തൗബാൽ, വാങ്‌ഖേം, ഹെയ്‌റോക്ക്, വാങ്‌ജിംഗ് ടെന്ത, ഖാൻഗാബോ, വാബ്‌ഗൈ, കാക്കിംഗ്, ഹിയാങ്‌ലാം, സുഗ്‌നൂ, ജിരിബാം, ചന്ദേൽ (എസ്‌ടി), തെങ്‌നൗപൽ (എസ്‌ടി), ഫുങ്‌യാർ (എസ്‌ടി), ഉഖ്രുൽ (എസ്‌ടി), ഉഖ്രുൽ (എസ്‌ടി), ഉഖ്രുൽ (എസ്‌ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.

രണ്ടാം ഘട്ടത്തിനായുള്ള എല്ലാത്തരം രാഷ്ട്രീയ പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 3 ന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവിലെ മണിപ്പൂർ സർക്കാരിന്റെ കാലാവധി 2017 മാർച്ച് 20 ന് ആരംഭിച്ചു, 2022 മാർച്ച് 19 ന് അവസാനിക്കും. മണിപ്പൂരിൽ ആകെ അറുപത് നിയമസഭാ മണ്ഡലങ്ങളാണുള്ളത്, ഇതിൽ 38 മണ്ഡലങ്ങളിൽ ഫെബ്രുവരി 28 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നു..

-

You might also like

-