ഹെയ്ത്തിയില്‍ ഭീകരരുടെ തടവിലായിരുന്ന അവസാന സംഘം മിഷനറിമാരും മോചിതരായി
17 മില്യണ്‍ ഡോളറാണു മോചന ദ്രവ്യമായി ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരണം മുന്നില്‍ കണ്ട അവസരവും ഉണ്ടായിരുന്നുവെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഫ്‌ളോറിഡ : ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്‌നറിമാരും ഒടുവില്‍ വിമോചിതരായി.
16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു ഓര്‍ഫനേജില്‍ നിന്നും ഹെയ്ത്തിയന്‍ ഭീകരര്‍ തട്ടികൊണ്ടു പോയത്. കഴിഞ്ഞ ചില ആഴ്ചകള്‍ക്കുള്ളില്‍ 5 പേരെ ഭീകരര്‍ വിട്ടയച്ചിരുന്നു. ബാക്കി 12 പേരാണു കഴിഞ്ഞ വ്യാഴാഴ്ച ഭീകരരുടെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
തടവില്‍ കഴിഞ്ഞിരുന്ന മിഷനറിമാരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നുവെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹെയ്ത്തിയല്‍ അധികൃതര്‍ പറഞ്ഞു.തടവില്‍ നിന്നും രക്ഷപ്പെട്ടവരുടെ പേരു വിവരം അവരുടെ സുരക്ഷയെ കരുതി പുറത്തുവിടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
17 മില്യണ്‍ ഡോളറാണു മോചന ദ്രവ്യമായി ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരണം മുന്നില്‍ കണ്ട അവസരവും ഉണ്ടായിരുന്നുവെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
തടവിലാക്കപ്പെട്ടവരില്‍ 10 മാസവും 3 വയസ്സും 14 ഉം 15 ഉം വയസ്സു പ്രായമുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു.ഹെയ്ത്തിയില്‍ നിന്നും രക്ഷപ്പെട്ടവരെ യുഎസ് കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ സുരക്ഷിതമായി ഫ്‌ലോറിഡയില്‍ എത്തിച്ചു. മുന്‍പു രക്ഷപ്പെട്ട 5 പേരോടൊപ്പം 12 പേരും ചേര്‍ന്നപ്പോള്‍ ദൈവം അവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു ദൈവത്തോടു നന്ദി അര്‍പ്പിക്കുന്ന ഗാനങ്ങള്‍ പാടുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു.