ശമ്ബളപരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ പണിമുടക്കും

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്‌ആര്‍ടിഇഎയും ബിഎംഎസും, ടിഡിഎഫ് 48 മണിക്കൂറും പണിമുടക്കും.

0

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും. ശമ്ബളപരിഷ്‌കരണം ആവശ്യപ്പെട്ട് 48 മണിക്കൂര്‍ പണിമുടക്കുമെന്ന അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്‌ആര്‍ടിഇഎയും പണിമുടക്കിനെ പിന്തുണയ്ക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്‌ആര്‍ടിഇഎയും ബിഎംഎസും, ടിഡിഎഫ് 48 മണിക്കൂറും പണിമുടക്കും.

പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു.തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്ബള സ്‌കെയില്‍ അംഗീകരിച്ചാല്‍, ഇതിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോഴാണ് പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ട് പോയതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

 

You might also like