നടിയെ ആക്രമിച്ച വിചാരണക്കോടതിയിക്കെതിരെ അന്വേഷണ സംഘം ഹൈക്കോതിയില്‍ ആപ്പീല്‍സമർപ്പിച്ചു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയ
കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയിക്കെതിരെ അന്വേഷണ സംഘം ഹൈക്കോതിയില്‍ ആപ്പീല്‍ സമര്‍പ്പിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് അപ്പീലിലെ ആവശ്യം. നേരത്തെ ഈ ആവശ്യമുന്നയിച്ച് വിചാരണക്കോടതിയില്‍ നല്‍കിയ ആവശ്യം തള്ളിയിരുന്നു. തെളിവുശേഖരിയ്ക്കുന്ന ഘട്ടത്തില്‍ കേടതിയ്ക്ക് ഇടപെടാനാവില്ലെന്നും വിചാരണ ഘട്ടത്തില്‍ മാത്രമാണ് തെളിവുകള്‍ വിചാരണ കോടതിയ്ക്ക് അധികാരമുള്ളതെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. അങ്കമാലി കോടതിയെ അറസ്റ്റ് വിവരം അറിയിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസന്വേഷണം ഈ മാസം 16 ന് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കേസിലെ എട്ടാം പ്രതിയായ ദിലീപ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിയ്ക്കുന്നതായാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗം വാദിയ്ക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണസംഘം ആരോപിയ്ക്കുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകന്‍ വഴി ദിലീപ് സ്വാധീനിയ്ക്കാന്‍ ശ്രമിച്ചുവെന്ന അന്വേഷണ സംഘത്തിന്റെ തെറ്റാണെന്നും പ്രതിഭാഗം വാദിയ്ക്കുന്നു