ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവം; കൊല നടത്തിയ ഭർത്താവ് പിടിയിലായത് ഒന്നര കൊല്ലത്തിനു ശേഷം

021 ഓഗസ്റ്റ് 16 ന് ഭാര്യ രമ്യ(32)യെ കൊലപെടുത്തിയെന്നാണ് സജീവന്റെ മൊഴി. രമ്യയെ സജീവന് സംശയമായിരുന്നു. ഇതു സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. തുടർന്ന് കയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. പകൽ സമയത്താണ് കൊലപാതകം നടത്തിയത്.

0

കൊച്ചി|ഭാര്യയെ കൊന്ന് വീടിനു സമീപം കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. എറണാകുളം എടവനക്കാട് വാചാക്കൽ സജീവനാണ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ കാർ പോർച്ചിൽ കുഴിച്ചിട്ടത്. സംഭവത്തിൽ ഒന്നര കൊല്ലത്തിനു ശേഷം ഇന്നാണ് ഇയാൾ പിടിയിലാകുന്നത്.2021 ഓഗസ്റ്റ് 16 ന് ഭാര്യ രമ്യ(32)യെ കൊലപെടുത്തിയെന്നാണ് സജീവന്റെ മൊഴി. രമ്യയെ സജീവന് സംശയമായിരുന്നു. ഇതു സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. തുടർന്ന് കയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. പകൽ സമയത്താണ് കൊലപാതകം നടത്തിയത്. രാത്രി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ടു.രമ്യയെ കാണാതായി ആറ് മാസം കഴിഞ്ഞാണ് പരാതി നൽകുന്നത്. സഹോദരനാണ് പരാതി നൽകുന്നത്. രമ്യ വീട്ടിൽ ഉണ്ടെന്നായിരുന്നു സജീവനും മക്കളും പറഞ്ഞിരുന്നത്. അതിനാലാണ് പരാതി നൽകാൻ വൈകിയത്. അമ്മ അച്ഛനുമായി വഴക്കിട്ട് മറ്റൊരാളുടെ കൂടെ പോയെന്നാണ് സജീവൻ പറഞ്ഞതെന്ന് മക്കൾ വെളിപ്പെടുത്തിയെന്നും സഹോദരൻ പറയുന്നു.

മക്കളെ അങ്ങനെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയായിരുന്നു. പഠിക്കാൻ ബാംഗ്ലൂർ പോയി എന്നാണ് പിന്നീട് പറഞ്ഞത്. മക്കളുടെ സംസാരത്തിൽ പിന്നീട് സംശയം തോന്നി. മക്കൾക്ക് ഒന്നും അറിയില്ലായിരുന്നു.രമ്യയെ കാണാനില്ലെന്ന് കാട്ടി സഹോദരനാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് പരാതി നൽകണം എന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സജീവനെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയത്.

You might also like

-