വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥ മരിച്ചു.

ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റിരുന്നു. എസ് ഐ ബിനോയ് ഏബ്രഹാം, ടി അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയിയെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

0

മൂന്നാർ | ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റിരുന്നു. എസ് ഐ ബിനോയ് ഏബ്രഹാം, ടി അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയിയെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വീടിന്റെ മുൻ ഉടമ, ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്‌ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാൽ പിന്നീട് സാമ്പത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ജീവനക്കാരും എത്തിയതോടെ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു

You might also like

-