അരികൊമ്പനെ പിടികൂടുന്നതിനുള്ള സർക്കാർ നടപടികളായിൽ ദൂരൂഹത കേസ് ഇന്ന് ഹൈ കോടതി പരിഗണിക്കും
വനംവകുപ്പിന്റെ പ്രതിനിധികരിച്ച കോട്ടയം ഹൈറേഞ്ച് സി സി എഫ് അരുണും അരികൊമ്പൻ ആന മനുഷ്യരെക്കൊന്നതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചു ഇതേ തുടർന്നാണ് കോടതി കേസ് വീണ്ടും പരിഹനിക്കാനായി എന്നത്തേക്ക് മാറ്റിയത് . സർക്കാർ കോടതിയിൽ കൈകൊണ്ട നിലപാട് പുറത്തായതോടെ മേഖലയിൽ കനത്ത പ്രതിക്ഷേധം ഉടലെടുത്തട്ടുണ്ട് .
ഇടുക്കി| മൂന്നാർ ചിന്നക്കനാലിൽ സമീപ പ്രദേശങ്ങളിലുമായി നിരവധിപേരെ കൊലപ്പെടുത്തുകയും കോടികണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടാക്കുകയും ചെയ്ത തദ്ദേശവാസികൾക്ക് തലവേദനയായ അരികൊമ്പൻ എന്ന അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക.
കഴിഞ്ഞ ഞായറാഴ്ച ആനയെ വെടിവയ്ക്കാൻ സകല തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. 2021 ഹൈകോടതി സ്വമേധയാ എടുത്ത “റീ ബ്രോണോ” പൊതു താല്പര്യ ഹർജിൽ ഉൾപ്പെടുത്തി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.അടിയന്തിര പ്രാധാന്യത്തോടെ രാത്രി വൈകി പ്രത്യക സിറ്റിംഗ് നടത്തിയാണ് കോടതി ഉത്തരവ്
അരികൊമ്പനെന്ന നാട്ടുകാർ വിളിക്കുന്ന കാട്ടാനാ ആരെയും ഇതുവരെ കൊന്നതായി തെളിവുകൾ ഇല്ലന്നായിരുന്ന ഹർജിക്കാരുടെ പ്രധാന വാദം അതുകൊണ്ട് ഈ ആനയെ മയക്കുവെടിവച്ചു പിടികൂടേണ്ടതില്ല എന്നും ഹർജിക്കാർ വാദിച്ചു .അരികൊമ്പൻ അരികൊമ്പൻ മനുഷ്യരെക്കൊന്നതിന് തെളിവുകൾ ഉണ്ടോ എന്ന ചോദ്യത്തിന് കേരളത്തിന് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകരും . വനംവകുപ്പിന്റെ പ്രതിനിധികരിച്ച കോട്ടയം ഹൈറേഞ്ച് സി സി എഫ് അരുണും അരികൊമ്പൻ ആന മനുഷ്യരെക്കൊന്നതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചു ഇതേ തുടർന്നാണ് കോടതി കേസ് വീണ്ടും പരിഹനിക്കാനായി എന്നത്തേക്ക് മാറ്റിയത് . സർക്കാർ കോടതിയിൽ കൈകൊണ്ട നിലപാട് പുറത്തായതോടെ മേഖലയിൽ കനത്ത പ്രതിക്ഷേധം ഉടലെടുത്തട്ടുണ്ട് . കേസിൽ ശാന്തൻപാറ ,ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തുകളും കർഷക സംഘടനയായ കിഫായും കേസിൽ കക്ഷിചേർന്നിട്ടുണ്ട് .അരികൊമ്പൻ ഇതുവരെ 11 പേരെ കൊന്നതായാണ് കണക്ക് പ്രേദേശത്ത് പത്തു വർഷത്തിനിടെ 24 പേർ കാട്ടയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്
കൂടാതെ കോടികളുടെ കൃഷി നാശം വരുത്തിയതാണ് കണക്ക്
സർക്കാർ നിലാദ് വിവാദമായതോടെ അരിക്കൊന്പനെക്കൊണ്ട് പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കാനാണ് സാധ്യത അതേസമയം വിധി എതിരായാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം
അതേസമയം അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിനുള്ള വനം വകുപ്പ് പൂർണ സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പൻ ഒരു പിടിയാനക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമുള്ളത്.